Home കർണാടക പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബെംഗളൂരുവില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബെംഗളൂരുവില്‍

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബെംഗളൂരു സന്ദര്‍ശിക്കും. ആർട്ട് ഓഫ് ലിവിങ് 45-ാം വാർഷിക സമ്മേളനത്തിലും ഗുരുദേവ് ശ്രീശ്രീ രവി ശങ്കറിന്റെ സപ്തതി ആഘോഷത്തിലും പങ്കെടുക്കാനാണ് മോദി എത്തുന്നത്.രാവിലെ 11നു കനക്പുര റോഡിലെ ആർട്ട് ഓഫ് ലിവിങ് രാജ്യാന്തര കേന്ദ്രത്തില്‍ നടത്തുന്ന പരിപാടിയില്‍ പുതിയ ധ്യാനമന്ദിരവും ഒരു വർഷം നീണ്ടു നില്‍ക്കുന്ന വിവിധ സേവന പ്രവർത്തനങ്ങളും മോദി ഉദ്ഘാടനം ചെയ്യും.പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ചു ബെംഗളൂരു ട്രാഫിക് പോലീസ് എച്ച്‌എഎല്‍ ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയില്‍ ഇന്ന് താല്‍ക്കാലിക ഗതാഗത നിയന്ത്രണങ്ങളും പാർക്കിംഗ് നിയന്ത്രണങ്ങളും ഏർപ്പെടുത്തി. എച്ച്‌എഎല്‍ വിമാനത്താവള റോഡില്‍പുലർച്ചെ 5 മുതല്‍ വൈകിട്ട് 3 വരെയാണു നിയന്ത്രണം. ഓള്‍ഡ് എയർപോർട്ട് റോഡില്‍ എസ്ഡി റോഡ് ജംക്‌ഷൻ മുതല്‍ ട്രിനിറ്റി ജംക്‌ഷൻ, ഡിജിസിഎ ഓഫിസ്, അംബ്രല്ല ജംക്‌ഷൻ എന്നിവിടങ്ങളില്‍ പാർക്കിങ് നിരോധിച്ചു.നൈസ് റോഡില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 3 വരെയും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തുമക്കൂരു റോഡില്‍ നിന്ന് കനക്പുര റോഡിലേക്കുള്ള വാഹനങ്ങള്‍ സിഎംടിഐ ജംക്‌ഷൻ, രാജ്കുമാർ പുണ്യഭൂമി റോഡ‍് വഴി പോകണമെന്നും വഴിതിരിച്ചുവിടല്‍ അടയാളങ്ങളും നിർദ്ദേശങ്ങളും പാലിക്കണമെന്നും ട്രാഫിക് പോലീസ് നിർദ്ദേശിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group