കേരളം: കേരളത്തിൽ വേനല്‍ മഴ തുടരും. ഇന്ന് സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം മുതല്‍ തൃശൂര്‍ ജില്ലകളിലും കോഴിക്കോടുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിനും വിലക്കുണ്ട്.കേരള തീരത്ത് ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല.ഞായറാഴ്ച തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.തിങ്കളാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് ഉള്ളത്. ചൊവ്വാഴ്ച എറണാകുളം,തൃശൂര്‍,മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് ഉള്ളത്.ബുധനാഴ്ച ആറ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. എറണാകുളം, തൃശൂര്‍,മലപ്പുറം മുതല്‍ കണ്ണൂര്‍ വരെയുള്ള ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ടുള്ളത്.