Home ചെന്നൈ തമിഴ്‌നാട്ടിൽ ടി.വി.കെ മുന്നിൽ; തകർന്നടിഞ്ഞ് ഡിഎംകെ

തമിഴ്‌നാട്ടിൽ ടി.വി.കെ മുന്നിൽ; തകർന്നടിഞ്ഞ് ഡിഎംകെ

ചെന്നൈ: തമിഴ്‌നാട്ടിലെ നിയമസഭാതിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ നടൻ വിജയിയുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന് (ടിവികെ) വൻ മുന്നേറ്റം. മറ്റ് പാർട്ടികളെ ബഹുദൂരം പിന്നിലാക്കികൊണ്ട് 100 സീറ്റുകളി ൽ ടിവികെ ലീഡ് ചെയ്യുന്നുണ്ട്.നിലവിലെ പ്രതിപക്ഷമായ എഐഎഡിഎംകെ യ്ക്ക് 71 സീറ്റുകളിൽ ലീഡുണ്ട്. ഭരണകക്ഷിയാ യ ഡിഎംകെ 52 സീറ്റിൽ ലീഡുമായി മൂന്നാം സ്ഥാനത്താണ്.ഇതോടെ എംജിആർ, ജയലളിത എന്നിവരെ പ്പോലെ സിനിമാരംഗത്തുനിന്ന് രാഷ്ട്രീയത്തിലെത്തി വിജയിച്ചവരുടെ ചരിത്രം വിജയം പിന്തുടരും. യുവാക്കൾക്കും സ്ത്രീകൾക്കും മത്സ്യത്തൊഴിലാളികൾക്കും മുൻഗണന നൽകുന്ന വാഗ്ദാനങ്ങളാണ് വിജയ് മുന്നോട്ടുവച്ചിരുന്നത്. വ്യക്തിപരമായ വിവാദങ്ങളും റാലികളിലുണ്ടായ അപകടങ്ങളും വെല്ലുവിളികൾ ഉയർത്തിയെങ്കിലും അതൊന്നും വിജയ്ക്ക് പ്രതിസന്ധിയായില്ലെന്ന് തന്നെയാണ് ഫലം വ്യക്തമാ ക്കുന്നത്.75,064 പോളിംഗ് സ്റ്റേഷനുകളിൽ നിന്നുള്ള വോട്ടുകളും തപാൽ വോട്ടുകളുമാണ് എണ്ണിയത്. സംസ്ഥാനത്തെ ആകെ പോളിംഗ് ശതമാനം 85.10 ആണ് . തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി പുറത്തുവിട്ട കണക്ക് പ്രകാരം ആകെ 4,87,98,833 വോട്ടുകളാണ് രേഖപ്പെടുത്തിയത്. ഇതിൽ 2,52,59,596 പേർ സ്ത്രീ വോട്ടർമാരും 2,35,34,720 പേർ പുരുഷ വോട്ടർമാരുമാണ്. 4,517 ട്രാൻസ്ജെൻഡർ വോട്ടർമാരും വോട്ട് രേഖപ്പെടുത്തി.സംസ്ഥാനത്ത് കരൂർ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് (93.41 ശതമാനം). തൊട്ടുപിന്നിൽ സേലം ജില്ലയിലെ വീരപാണ്ടി മണ്ഡലമാണ് (93.36 ശതമാനം). കന്യാകുമാരി ജില്ലയിലെ കിള്ളിയൂർ മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയത് (71.26 ശതമാനം).

You may also like

error: Content is protected !!
Join Our WhatsApp Group