ബെംഗളൂരു: കർണാടകയിലെ ഹോസ്റ്റലുകളിലെ മോശം ഭക്ഷണ നിലവാരം സംബന്ധിച്ച് വിമർശനങ്ങള്‍ നേരിട്ടതിനെ തുടർന്ന് കർണാടക സർക്കാർ നടപടികള്‍ ആരംഭിച്ചു.വൃത്തിഹീനമായ സാഹചര്യങ്ങള്‍, കീടബാധയുള്ള ഭക്ഷണം, എന്നിവ വിദ്യാർത്ഥികളുടെ പ്രതിഷേധത്തിനും നിയമ പരിശോധനയ്ക്കും കാരണമായി. ഇതേതുടർന്ന് ഗ്ലോബല്‍ എഡ്യുക്കേഷൻ കണ്‍സള്‍ട്ടൻസിയുടെ ലൈസൻസ് റദ്ദാക്കുകയും മെസ്സ് അടപ്പിക്കുകയും ചെയ്തു.അതേസമയം കുട്ടികള്‍ക്ക് പകരം ഭക്ഷണം ഏർപ്പെടുത്തും. മെസ്സില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. മെസ്സിലെ സാമ്പിളുകള്‍ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം വന്നശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും കർണാടക ആരോഗ്യമന്ത്രി പറഞ്ഞു. സ്വീകരിച്ച നടപടികള്‍ കെ സി വേണുഗോപാലിനെ അറിയിച്ച് ദിനേശ് ഗുണ്ടുറാവു.കർണാടക ആരോഗ്യമന്ത്രിയെ ഫോണില്‍ വിളിച്ച കെ സി കർശന നടപടിക്ക് നിർദ്ദേശം നല്‍കിയിരുന്നു. 5 കോളേജുകളില്‍ ഇത്തരത്തില്‍ വൃത്തിഹീനമായ ഭക്ഷണമാണ് നല്‍കുന്നതെന്ന വിവരമാണ് പുറത്തുവന്നത്. ഗ്ലോബല്‍ എഡ്യുക്കേഷണല്‍ കണ്‍സള്‍ട്ടൻസി എന്ന ഏജൻസിയാണ് 5 കോളേജുകളിലും ഭക്ഷണം എത്തിക്കുന്നത്.ഭക്ഷ്യ വിഷബാധ പതിവെന്നും വിദ്യാർഥികള്‍ പറയുന്നു. മെസ്സ് ഫീ ആയി വാങ്ങുന്നത് പ്രതിവർഷം 80,000 രൂപയാണ്.
പുറത്തുനിന്നുള്ള ഭക്ഷണം കൊണ്ടുവരാൻ അനുവദിക്കില്ല. ചോദ്യം ചെയ്താല്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നും വിദ്യാർത്ഥികള്‍ പറയുന്നു. ഇന്റേണല്‍മാർക്ക് കട്ട് ചെയ്യും, സർട്ടിഫിക്കറ്റുകള്‍ നല്‍കില്ല എന്ന് പറയും. വിദ്യാർത്ഥികള്‍ പകർത്തിയ ദൃശ്യങ്ങള്‍ പുറത്ത്. ഗ്ലോബല്‍ എഡ്യൂക്കേഷൻ സർവീസ് എന്ന ഏജൻസി കോളേജുകളുമായി ഒത്തുകളിക്കുകയാണെന്നും വിദ്യാർത്ഥികള്‍ ഒന്നടങ്കം പറയുന്നു. മലയാളികളാണ് മെസ്സ് നടത്തുന്നത്.കോഴിക്കറിയില്‍ തൂവലും ചോരയും അടക്കും ഉണ്ടാകും. കഴിഞ്ഞ ദിവസം ചപ്പാത്തിയില്‍ നിന്ന് പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ കിട്ടി. ചോറില്‍നിന്ന് പാറ്റയെയും കിട്ടിയതായി വിദ്യാർത്ഥികള്‍ പറയുന്നു. പുറത്തുനിന്നുള്ള ഭക്ഷണം കൊണ്ടുവരാൻ വിദ്യാർത്ഥികള്‍ക്ക് അനുവാദമില്ല. ചോദ്യം ചെയ്താല്‍ ശിക്ഷാനടപടികള്‍ സ്വീകരിക്കും. ഇന്റേണല്‍മാർക്ക് കട്ട് ചെയ്യുകയും സർട്ടിഫിക്കറ്റുകള്‍ നല്‍കില്ല എന്ന് പറയുകയും ചെയ്യും.കോളേജുകളുമായി ഒത്തുകളിക്കുകയാണ് ഗ്ലോബല്‍ എഡ്യൂക്കേഷൻ സർവീസ് എന്ന ഏജൻസിയെന്ന് വിദ്യാർത്ഥികള്‍ പറയുന്നു. വിദ്യാർത്ഥികളെ സംഘടിപ്പിച്ചു നല്‍കുന്നതിന് പ്രതിഫലമായി കോളേജുകള്‍ ഭക്ഷണം ഇവരില്‍ നിന്നുമാണ് വാങ്ങുന്നത്.