Home കർണാടക നമ്മ മെട്രോ പിങ്ക് ലൈൻ: ആര്‍ഡിഎസ്‌ഒ പരിശോധനകള്‍ക്ക് തുടക്കം; പാത ഉടൻ യാഥാര്‍ത്ഥ്യമായേക്കും

നമ്മ മെട്രോ പിങ്ക് ലൈൻ: ആര്‍ഡിഎസ്‌ഒ പരിശോധനകള്‍ക്ക് തുടക്കം; പാത ഉടൻ യാഥാര്‍ത്ഥ്യമായേക്കും

by ടാർസ്യുസ്

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ പിങ്ക് ലൈൻ യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നു. 21 കിലോമീറ്റർ നീളുന്ന പാതയില്‍ സുരക്ഷാ പരിശോധനകള്‍ക്കായി റിസർച്ച്‌ ഡിസൈൻസ് ആൻ്റ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ (RDSO) എത്തിച്ചേർന്നു.ഏപ്രില്‍ 28-ന് ആരംഭിച്ച ഈ പരിശോധനകള്‍ മെയ് 12 വരെ നീണ്ടുനില്‍ക്കും. പാതയുടെ സുരക്ഷയും ശേഷിയും വിലയിരുത്തുന്നതാണ് പരിശോധന. ആർഡിഎസ്‌ഒ വിഭാഗം നല്‍കുന്ന ഇടക്കാല വേഗതാ സർട്ടിഫിക്കേഷൻ ആണ് പാതയിലെ അനുവദനീയമായ വേഗത നിർണയിക്കുക. ഇതിന് ശേഷം മെട്രോ റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിലുള്ള മറ്റൊരു പരിശോധന കൂടി നടക്കും. സുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാകും പാത തുറക്കാനുള്ള അന്തിമ അനുമതി റെയില്‍വേ ബോർഡ് നല്‍കുക. മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയാകാൻ ഏകദേശം രണ്ടുമുതല്‍ മൂന്നു മാസങ്ങള്‍വരെ വേണ്ടിവരുമെന്നാണ് ബിഎംആർസിഎല്‍ കണക്കാക്കുന്നത്.

ബെംഗളൂരൂ നഗരത്തിലെ കലേന അഗ്രഹാര മുതല്‍ നാഗവര വരെ നീളുന്നതാണ് 21 കിലോമീറ്റർ ദൈർഘ്യമുള്ള പിങ്ക് ലൈൻ. കലേന അഗ്രഹാര മുതല്‍ താവരക്കരെ വരെ ഏഴുകിലോമീറ്റർ ഉയരപ്പാത ആണ്. ഇവിടെ പരീക്ഷണയോട്ടം നടത്താനായി അഞ്ച് ട്രെയിനുകള്‍ ലഭിച്ചിരുന്നു. പിങ്ക് ലൈനിലെ ഡയറി സർക്കിള്‍ മുതല്‍ നാഗവര വരെ നീളുന്ന ഭൂഗർഭപാതയുടെ നിർമാണം ഈ വർഷം പൂർത്തിയാക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.യെല്ലോ ലൈനിലേക്ക് പത്താം ട്രെയിൻകഴിഞ്ഞ വർഷം ഓഗസ്റ്റില്‍ സർവീസ് ആരംഭിച്ച നമ്മ മെട്രോയുടെ യെല്ലോ ലൈനിലേക്കുള്ള പത്താമത്തെ ട്രെയിൻ ബിഎംആർസിഎല്ലിന് ലഭിച്ചു. സാങ്കേതിക പരിശോധനകള്‍ക്ക് ശേഷം മെയ് മൂന്നാംവാരത്തോടെ ട്രെയിൻ സർവീസ് ആരംഭിക്കും. നിലവില്‍ പരീക്ഷണയോട്ടം നടത്തുന്ന ഒൻപതാമത്തെ ട്രെയിൻ മെയ് ആദ്യത്തോടെ സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗത്ത് ബെംഗളൂരുവിനെ ഐടി ഹബ്ബായ ഇലക്‌ട്രോണിക് സിറ്റിയുമായി ബന്ധിപ്പിക്കുന്ന യെല്ലോ ലൈനിന് 19.1 കിലോമീറ്ററാണ് നീളം. ആകെ 16 സ്റ്റേഷനുകളാണ് ഉള്ളത്.

You may also like

error: Content is protected !!
Join Our WhatsApp Group