ബെംഗളൂരു: ‘കാന്താര’ സിനിമയിലെ വരാഹരൂപം എന്ന രംഗത്തെ അവഹേളിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ബോളിവുഡ് നടൻ രണ്‍വീർ സിംഗിന്റെ മാപ്പപേക്ഷ കർണാടക ഹൈക്കോടതി അംഗീകരിച്ചു.പ്രായശ്ചിത്തമായി മൈസൂരുവിലെ ചാമുണ്ഡി ഹില്‍ ക്ഷേത്രം സന്ദർശിക്കാമെന്ന നടന്റെ ഉറപ്പ് കോടതി രേഖപ്പെടുത്തി. അടുത്ത നാല് ആഴ്ചയ്‌ക്കുള്ളില്‍ ക്ഷേത്രദർശനം നടത്തണമെന്നും ജസ്റ്റിസ് എം. നാഗപ്രസന്ന നിർദ്ദേശിച്ചു.ഗോവയില്‍ നടന്ന 55-ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ വെച്ചായിരുന്നു വിവാദത്തിന് ആസ്പദമായ സംഭവം. നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയെ പുകഴ്‌ത്തി സംസാരിക്കുന്നതിനിടെ, ചാമുണ്ഡി ദേവിയെക്കുറിച്ച് നടത്തിയ പരാമർശങ്ങളും സിനിമയിലെ രംഗം അനുകരിച്ചതുമാണ് വിശ്വാസികളെ ചൊടിപ്പിച്ചത്. ഇതിനെതിരെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നടനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.