ബെംഗളൂരു: ഗെയിം കളിക്കാൻ മാതാപിതാക്കള്‍ മൊബൈല്‍ ഫോണ്‍ നല്‍കാത്തതിന് 14 വയസുകാരൻ ആത്മഹത്യ ചെയ്തു. കർണാടകയിലെ ഹുബ്ബള്ളി ഉദയനഗറിലാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്.ഫ്രീ ഫയർ എന്ന ഓണ്‍ലൈൻ ഗെയിമിന് അടിമയായിരുന്നു കുട്ടി.ഗെയിം കളിക്കരുതെന്ന് കുടുംബം ഉപദേശിച്ചെങ്കിലും ഇത് കേള്‍ക്കാതെ അമ്മയുടെ സാരിയില്‍ തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.