Home കർണാടക കര്‍ണാടകയില്‍ പക്ഷിപ്പനി ഭീഷണി; 7,500 കോഴികളെ കൊന്നൊടുക്കി

കര്‍ണാടകയില്‍ പക്ഷിപ്പനി ഭീഷണി; 7,500 കോഴികളെ കൊന്നൊടുക്കി

by ടാർസ്യുസ്

ബെംഗളൂരു : കര്‍ണാടകയില്‍ പക്ഷിപ്പനി ഭീഷണി . സര്‍ക്കാരിന്റെ് നിയന്ത്രണത്തിലുളള ഫാമിലാണ് പക്ഷിപ്പനി സ്ഥികരീച്ചത് .75 ,00 കോഴികളെ ഇതിനകം കൊന്നൊടുക്കിയിട്ടുണ്ട്.മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഫാമിലെ പത്ത് ജീവനക്കാര്‍ ക്വാറന്റൈനില്‍ വിട്ടു.കർണാടകയിലെ ഹെസരഘട്ടയിലും പരിസരപ്രദേശങ്ങളിലും നിരീക്ഷണം ശക്തമാക്കി. ഏപ്രില്‍ 14 ന് ഫാമിലെ കോഴികളില്‍ നടത്തിയ പതിവ് പ്രാഥമിക പരിശോധനയിലാണ് അണുബാധ ആദ്യം തിരിച്ചറിഞ്ഞതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കർശനമായ നിരീക്ഷണവും പ്രതിരോധ നടപടികളും നടപ്പിലാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിർദേശം നല്‍കി.ബംഗളൂരുവിലേക്കും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുമായി കോഴികളെ കൊടുത്തിട്ടുണ്ടെന്നാണ് വിവരം. ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഉടൻ തന്നെ ആശുപത്രിയില്‍ പോകണമെന്നുള്ള നിർദേശവും ഇതിനകം നല്‍കിയിട്ടുണ്ട്. നിരീക്ഷണ മേഖലയ്ക്കുള്ളില്‍ 54 ചിക്കൻ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളും സമീപത്തുള്ള 36 ഗ്രാമങ്ങളും ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞു .

You may also like

error: Content is protected !!
Join Our WhatsApp Group