Home കർണാടക രാവിലെ കൃഷിയിടത്തിലേക്ക് പോയ കര്‍ഷകനെ കാട്ടാന ചവിട്ടിക്കൊന്നു, വനംവകുപ്പിനെതിരെ പ്രതിഷേധം

രാവിലെ കൃഷിയിടത്തിലേക്ക് പോയ കര്‍ഷകനെ കാട്ടാന ചവിട്ടിക്കൊന്നു, വനംവകുപ്പിനെതിരെ പ്രതിഷേധം

by ടാർസ്യുസ്

ബെംഗളൂരു: കർണാടകയിലെ ഹാസൻ ജില്ലയിലെ ബേലൂർ താലൂക്കിലെ കനഗുപ്പെ ഗ്രാമത്തില്‍ ഞായറാഴ്ച രാവിലെ കാട്ടാനയുടെ ചവിട്ടേറ്റ് കർഷകൻ മരിച്ചു.കനഗുപ്പെ ഗ്രാമവാസി രാജ് ഷെട്ടിയാണ് (65) മരിച്ചത്. രാവിലെ രാജഷെട്ടി തന്റെ കൃഷിയിടത്തിലേക്ക് പോയപ്പോള്‍ ഒരു കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന കാട്ടാന അദ്ദേഹത്തെ ആക്രമിച്ചു എന്നാണ് പറയപ്പെടുന്നത്. തുമ്പിക്കൈ കൊണ്ട് ഉയർത്തി ചവിട്ടി കൊന്നതായി പൊലീസ് പറഞ്ഞു. വിവരം ലഭിച്ചതിനെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി ആനയെ തുരത്താനുള്ള നടപടി ആരംഭിച്ചു. സംഭവത്തിന് ശേഷവും ആന സ്ഥലം വിട്ടുപോകാതെ മൃതദേഹത്തിന് സമീപം കുറച്ചുനേരം നിന്നു. ഗ്രാമവാസികള്‍ക്കിടയില്‍ ഇത് ഭയം സൃഷ്ടിച്ചു.സംഭവത്തില്‍ രോഷാകുലരായ ഗ്രാമവാസികള്‍ വനംവകുപ്പിനെതിരെ പ്രതിഷേധം നടത്തുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group