ബെംഗളൂരു: മലയാളി ഫാമിലിഅസോസിയേഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിഷു ആഘോഷം ഏപ്രിൽ 12-ന് രാവിലെ 11 മണിമുതൽ ഇന്ദിരാനഗറിലെ റോട്ടറി ക്ലബ്ബിൽ നടക്കും.വിഷുക്കണി, വിഷുക്കൈനീട്ടം,വിഷുസദ്യ, കുടുംബാംഗങ്ങളുടെ കലാപരിപാടികൾ എന്നിവയുണ്ടായിരിക്കുമെന്ന് സെക്രട്ടറി ടി.എ. അനിൽകുമാർ അറിയിച്ചു.