Home ചെന്നൈ നീ എന്തിനാ എന്നെ വിട്ടു പോയത്, കുഞ്ഞുണ്ടാവുന്നതെല്ലാം നമ്മള്‍ സ്വപ്‌നം കണ്ടതല്ലേ; ഭാര്യ മരണപ്പെട്ടതിന് പിന്നാലെ ബിപിന്‍ ചന്ദ്രയുടെ പോസ്റ്റ്

നീ എന്തിനാ എന്നെ വിട്ടു പോയത്, കുഞ്ഞുണ്ടാവുന്നതെല്ലാം നമ്മള്‍ സ്വപ്‌നം കണ്ടതല്ലേ; ഭാര്യ മരണപ്പെട്ടതിന് പിന്നാലെ ബിപിന്‍ ചന്ദ്രയുടെ പോസ്റ്റ്

by ടാർസ്യുസ്

ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് തമിഴ് സീരിയല്‍ നടി സുബാഷിണി മരണപ്പെട്ടത്. ചെന്നൈയിലെ താമസിക്കുന്ന അപ്പാര്‍ട്‌മെന്റില്‍ തൂങ്ങി മരിക്കുകയായിരുന്നു.ഭര്‍ത്താവുമായുള്ള വീഡിയോ കോളിന് ശേഷം, കുടുംബ പ്രശ്‌നത്തെ തുടര്‍ന്നാണ് നടി ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ സുബാഷിണിയുടെ ഭര്‍ത്താവ് ബിപിന്‍ ചന്ദ്രന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറലാവുന്നു.നീ എന്നെ പ്രണയിച്ചത്രയും ആരും എന്നെ പ്രണയിച്ചിട്ടില്ല, നിന്നെ പ്രണയിച്ചതിനോളം ഞാനും മറ്റാരെയും പ്രണയിച്ചിട്ടില്ല. ഇന്ന്, നീ ഇല്ല എന്ന സത്യം എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. എന്റെ ഓര്‍മകളില്‍ എല്ലാം നീയാണ്, എന്റെയുള്ളില്‍ നീ മാത്രമാണ്. കാണുന്നതിലെല്ലാം നിന്റെ സാന്നിധ്യം ഞാന്‍ അറിയുന്നു, നീ അടുത്തുള്ളത് പോലെ എനിക്ക് ഫീലാവുന്നുണ്ട്.. എന്തിനാണ് നീ എന്നെ വിട്ടു പോയത്.

ഭര്‍ത്താവിനെ വീഡിയോ കോള്‍ ചെയ്തതിന് ശേഷം മരണം! എന്താണ് നടി സുഭാഷിണിയ്ക്ക് സംഭവിച്ചത്?

നിന്റെ പിറന്നാള്‍ എനിക്ക് ആഘോഷിക്കണം, നമ്മുടെ വിവാഹ വാര്‍ഷികം ആഘോഷിക്കണം. എല്ലായിടത്തും യാത്രകള്‍ ചെയ്യണം.. നീ ഇല്ലാതെ എനിക്ക് ജീവിക്കാന്‍ പറ്റില്ല. നമ്മള്‍ ഒരുപാട് സ്വപ്‌നം കണ്ടു.. കുഞ്ഞുണ്ടാവുന്നതും ഓരോ മുന്ന് മാസം കവിയുമ്പോഴും പുതിയ പുതിയ സ്ഥലങ്ങളിലേക്ക് യാത്രകള്‍ ചെയ്യുന്നതും എല്ലാം. എല്ലാ ആഴ്ചയും ഡ്രൈവിന് പോകാന്‍, ഒരുമിച്ച്‌ പാകം ചെയ്യാന്‍.. അങ്ങനെ ഒരുപാട്. നമ്മളൊരുമിച്ച്‌ ഒരുപാട് ഓര്‍മകള്‍ ഉണ്ടാവാന്‍ ഞാന്‍ ആഗ്രഹിച്ചു- എന്ന് പറഞ്ഞുകൊണ്ടാണ് ബിപിന്‍ ചന്ദ്രയുടെ പോസ്റ്റ്.കണ്ണ് മൂടി ജീവിക്കുകയൊന്നും അല്ലല്ലോ, നയന്‍താരയുടെ പഴയ ബന്ധങ്ങളെ കുറിച്ചൊക്കെ എനിക്കറിയാം എന്ന് വിഘ്‌നേശ് ശിവന്‍രണ്ട് ദിവസം കഴിഞ്ഞ് ബര്‍ത്ത് ഡേ ആഘോഷിക്കാനിരിക്കെയായിരുന്നു സുബാഷിണിയുടെ ആത്മഹത്യ. കയല്‍ എന്ന തമിഴ് സീരിയലിലൂടെയാണ് സുബാഷിണി ശ്രദ്ധ നേടിയത്. തമിഴില്‍ സഹതാര വേഷങ്ങള്‍ ചെയ്യുമ്പോഴും സിനിമകളിലും സുബാഷിണി അഭിനയിച്ചിട്ടുണ്ട്. ശ്രീലങ്കന്‍ വംശയജയായ സുബാഷിണി ഭര്‍ത്താവിനൊപ്പം ബെംഗളൂരുവില്‍ സെറ്റില്‍ഡ് ആണ്. സീരിയല്‍ ഷൂട്ടിങിന് വേണ്ടിയാണ് മാര്‍ച്ച്‌ മൂന്നിന് ചെന്നെയില്‍ എത്തിയത്. മാര്‍ച്ച്‌ 5, ഞായറാഴ്ച രാത്രിയാണ് മരണപ്പെട്ടത്. സംഭവത്തില്‍ കേസ് എടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group