Home കർണാടക കാവ്യയുടെ കഴുത്തില്‍ ചവിട്ടിയത് രണ്ടു ലക്ഷം രൂപയെചൊല്ലിയുള്ള തര്‍ക്കത്തിനിടെ; ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

കാവ്യയുടെ കഴുത്തില്‍ ചവിട്ടിയത് രണ്ടു ലക്ഷം രൂപയെചൊല്ലിയുള്ള തര്‍ക്കത്തിനിടെ; ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

by ടാർസ്യുസ്

ബെംഗളൂരു: ഭാര്യയെ കഴുത്തില്‍ ചവിട്ടി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. കർണാടകയിലെ നാഗസന്ദ്രയിലാണ് സംഭവം. മുപ്പത്തഞ്ചുകാരിയായ കാവ്യ കൊല്ലപ്പെട്ട സംഭവത്തിലാണ് ഭർത്താവ് ധാര്യപ്പയെ (45) പൊലീസ് അറസ്റ്റു ചെയ്തത്.സാമ്പത്തിക തർക്കത്തെ തുടർന്നുണ്ടായ വാക്കു തർക്കത്തിനിടെയാണ് കാവ്യ കൊല്ലപ്പെട്ടത്. സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്നും പൊലീസ് വ്യക്തമാക്കി.സഹോദരന് നല്‍കാൻ ധാര്യപ്പ ഉദേശിച്ചിരുന്ന രണ്ടു ലക്ഷം രൂപയെ ചൊല്ലിയുണ്ടായ തർക്കമാണ് കാവ്യയുടെ കൊലപാതകത്തില്‍ കലാശിച്ചത്. തർക്കം രൂക്ഷമായതോടെ, ധാര്യപ്പ ഭാര്യയെ ആക്രമിക്കുകയും തുടർന്ന് കഴുത്തില്‍ ചവിട്ടി വീഴ്ത്തുകയുമായിരുന്നു. മൃതദേഹത്തോടൊപ്പം രണ്ട് മണിക്കൂറോളം വീട്ടിലുണ്ടായിരുന്ന ഇയാള്‍ പിന്നീട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ദമ്പതികള്‍ക്ക് പത്താം ക്ലാസ്സില്‍ പഠിക്കുന്ന ഒരു മകനും ജൂനിയർ കോളജില്‍ പഠിക്കുന്ന ഒരു മകളുമുണ്ട്. കുട്ടികള്‍ വീട്ടിലില്ലാതിരുന്ന സമയത്താണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group