Home കർണാടക ബെംഗളൂരുവില്‍ ഭര്‍ത്താവ് മരിച്ചനിലയില്‍, പിന്നാലെ 17-ാംനിലയില്‍നിന്ന് ചാടി ഭാര്യയും ജീവനൊടുക്കി

ബെംഗളൂരുവില്‍ ഭര്‍ത്താവ് മരിച്ചനിലയില്‍, പിന്നാലെ 17-ാംനിലയില്‍നിന്ന് ചാടി ഭാര്യയും ജീവനൊടുക്കി

by ടാർസ്യുസ്

ബെംഗളൂരു: ബെംഗളൂരുവില്‍ ഭർത്താവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ഭാര്യയും ജീവനൊടുക്കി. ഐടി ജീവനക്കാരായ തെലങ്കാന സിദ്ദിപേട്ട് സ്വദേശി ഭാനു ചന്ദർ റെഡ്ഡി(32) ഭാര്യ ബീബി ഷാസിയ സിറാജ്(31) എന്നിവരാണ് മരിച്ചത്.തിങ്കളാഴ്ചയായിരുന്നു സംഭവം.സോഫ്റ്റ് വെയർ എൻജിനീയറായ ഭാനു റെഡ്ഡിയും ഐബിഎമ്മിലെ ജീവനക്കാരിയായ ബീബി ഷാസിയയും ബെംഗളൂരുവിലെ അപ്പാർട്ട്‌മെന്റിലാണ് താമസിക്കുന്നത്. തിങ്കളാഴ്ച ബീബി ഷാസിയ അപ്പാർട്ട്‌മെന്റിലെത്തിയപ്പോള്‍ വാതില്‍ അകത്തുനിന്ന് പൂട്ടിയിട്ടനിലയിലായിരുന്നു. ഏറെനേരം വാതിലില്‍ മുട്ടിയിട്ടും പ്രതികരണമുണ്ടായില്ല. ഇതോടെ യുവതി സെക്യൂരിറ്റി ജീവനക്കാരെയും അയല്‍ക്കാരെയും വിവരമറിയിച്ചു. തുടർന്ന് വാതില്‍ തകർത്ത് അകത്തുകടന്നതോടെയാണ് അപ്പാർട്ട്‌മെന്റിനുള്ളില്‍ ഭാനു റെഡ്ഡിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭർത്താവിനെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടതിന് തൊട്ടുപിന്നാലെയാണ് ബീബി ഷാസിയയും ജീവനൊടുക്കിയത്. അപ്പാർട്ട്‌മെന്റ് കെട്ടിടത്തിന്റെ 17-ാം നിലയില്‍നിന്ന് ചാടിയാണ് യുവതി ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു.രണ്ടുപേരുടെ മരണങ്ങളിലും വ്യത്യസ്ത എഫ്‌ഐആറുകള്‍ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുടുംബാംഗങ്ങളില്‍നിന്നടക്കം മൊഴി രേഖപ്പെടുത്തുകയാണെന്നും ആത്മഹത്യയുടെ കാരണം അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group