Home കർണാടക ഒരു പേരിട്ടാല്‍ അങ്ങോട്ടുമിങ്ങോട്ടും! ; അതിനായി ഇറക്കുന്നത് 40 കോടി, 20 വര്‍ഷത്തേക്ക് മാറില്ല, ‘ബാഗ്മാനെ’ വഴി BMRCLന് ലോട്ടറി

ഒരു പേരിട്ടാല്‍ അങ്ങോട്ടുമിങ്ങോട്ടും! ; അതിനായി ഇറക്കുന്നത് 40 കോടി, 20 വര്‍ഷത്തേക്ക് മാറില്ല, ‘ബാഗ്മാനെ’ വഴി BMRCLന് ലോട്ടറി

by ടാർസ്യുസ്

ബെംഗളൂരു: പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ ഭാഗമായി, ബാഗ്മാനെ ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡുമായി സുപ്രധാന കരാറില്‍ ഏര്‍പ്പെട്ട് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ്.നമ്മ മെട്രോയുടെ ബ്ലൂ ലൈനിലെ ഡിആര്‍ഡിഒ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് മെട്രോ സ്റ്റേഷന്‍ നിര്‍മ്മാണത്തിനായാണ് ബാഗ്മാനെയുമായി BMRCL ധാരണാപത്രത്തില്‍ ഒപ്പുവച്ചിരിക്കുന്നത്.ഇതുപ്രകാരം, ബാഗ്മാനെ ഡെവലപ്പേഴ്സ്, ഔട്ടര്‍ റിങ് റോഡിലെ പ്രസ്തുത മെട്രോ സ്റ്റേഷന്റെ നിര്‍മ്മാണത്തിനായി 40 കോടി രൂപ നിക്ഷേപിക്കും. ഇതോടെ 20 വര്‍ഷത്തേക്ക്, ‘ബാഗ്മാനെ ഡിആര്‍ഡിഒ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് മെട്രോ സ്‌റ്റേഷന്‍’ എന്നാണ് ഇത് അറിയപ്പെടുക.കരാറിന്റെ ഭാഗമായി Bagmane കമ്പനി ഇതിനകം 20 കോടി രൂപ BMRCLന് നല്‍കിയിട്ടുണ്ട്. പേരിടല്‍ അവകാശങ്ങളില്‍ മാത്രമാണ് കരാര്‍ പരിമിതപ്പെടുത്തിയിരിക്കുന്നതെന്ന് BMRCL വ്യക്തമാക്കി.മറ്റ് പരസ്യ അവകാശങ്ങള്‍, കൊമേഴ്‌സ്യല്‍ സ്‌പേസ് അനുവദിക്കല്‍ തുടങ്ങിയവ ഈ കരാറിന്റെ ഭാഗമായി ഇല്ല. അതേസമയം മെട്രോ സ്റ്റേഷന്റെ നിര്‍മ്മാണത്തില്‍ Bagmane നിര്‍ണായക പങ്കാളിത്തം വഹിക്കുകയും ചെയ്യും.ബെംഗളൂരു നമ്മ മെട്രോ ബ്ലൂ ലൈന്‍സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ് മുതല്‍ കെആര്‍ പുരം വരെ 19.75 കിലോമീറ്റര്‍ നീളമുള്ള ഒആര്‍ആര്‍ ബ്ലൂ ലൈന്‍ ഇടനാഴിയില്‍ ഡിആര്‍ഡിഒ സ്പോര്‍ട്സ് കോംപ്ലക്സ് സ്റ്റേഷന്‍ ഉള്‍പ്പടെ 17 എണ്ണമാണ് ഉണ്ടാവുക.

ഈ ഇടനാഴിയുമായി ബന്ധപ്പെട്ട് BMRCL ഒപ്പുവച്ച ആറാമത്തെ കരാറാണിത്. രണ്ട് കരാറുകള്‍ കൂടി ഉടന്‍ അന്തിമമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. BMRCL മാനേജിങ് ഡയറക്ടര്‍ ഡോ. ജെ. രവിശങ്കര്‍, ബാഗ്മാനെ പ്രതിനിധി ആദിത്യ ബാഗ്മാനെ എന്നിവരുള്‍പ്പടെ ചടങ്ങില്‍ സന്നിഹിതരായിരുന്നു.ബെംഗളൂരു നമ്മ മെട്രോ ബ്ലൂ ലൈന്‍ബെംഗളൂരു നഗരത്തെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന നമ്മ മെട്രോയുടെ ബ്ലൂ ലൈന്‍, കര്‍ണാടക തലസ്ഥാനത്തിന്റെ ഭാവി വളര്‍ച്ചയില്‍ നിര്‍ണായകമാകുന്ന സുപ്രധാന പാതയാണ്. ഈ ലൈനില്‍ നിലവില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.58.19 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് ഈ ഇടനാഴി. 30 സ്റ്റേഷനുകളുള്ള ഈ ലൈനിന്റെ നിര്‍മ്മാണത്തിന് 14,788 കോടി രൂപയാണ് ചിലവ്. കെആര്‍ പുരം മുതല്‍ ഹെബ്ബാള്‍ വരെയുള്ള 11 കിലോമീറ്റര്‍ ഭാഗം 2026 ഡിസംബറോടെ BMRCL യാഥാര്‍ഥ്യമാക്കും.ഹെബ്ബാള്‍ മുതല്‍ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം വരെയുള്ള രണ്ടാം ഘട്ടം (27.44 കിലോമീറ്റര്‍) 2027 ജൂണില്‍ പൂര്‍ത്തിയാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ORR ഇടനാഴി ഒരു പ്രധാന ഐടി കേന്ദ്രമാണ്, ഏകദേശം 500 സോഫ്‌റ്റ്‌വെയർ കമ്പനികളും 9.5 ലക്ഷം ടെക് പ്രൊഫഷണലുകളും ഈ മേഖലയിലുണ്ട്.

ഈ ലൈന്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ, ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കിന് ഗണ്യമായ കുറവുണ്ടാകും. കൂടാതെ ദൈനംദിന യാത്രികര്‍ക്ക് പ്രത്യേകിച്ച്‌ വിവിധ കമ്പനികളിലെ ജീവനക്കാര്‍ക്ക് സുഗമവും സുരക്ഷിതവുമായ അതിവേഗ യാത്ര സാധ്യമാവുകയും ചെയ്യും.ബെംഗളൂരു നമ്മ മെട്രോ പിങ്ക് ലൈനിലെ ഉയരപ്പാതാ ഭാഗം ഈ വര്‍ഷം മെയ് മാസത്തില്‍ ഉദ്ഘാടനം ചെയ്യപ്പെടും. അത് കഴിഞ്ഞാല്‍ ഈ വര്‍ഷം തുറക്കുന്ന പാതയാണ് ബ്ലൂ ലൈനിന്റെ ആദ്യ ഘട്ടം.വിമാനത്താവളത്തിന് അപ്പുറത്തേക്ക് നീട്ടുമോ ?ബെംഗളൂരു നമ്മ മെട്രോയുടെ ബ്ലൂ ലൈന്‍ സംബന്ധിച്ച്‌ ഇക്കഴിഞ്ഞയിടെ കര്‍ണാടക നിയമസഭയില്‍ നഗരവികസനത്തിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനോട് പ്രതിപക്ഷത്തുനിന്ന് ഒരു ചോദ്യമുയര്‍ന്നിരുന്നു.കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ദേവനഹള്ളിക്ക് അപ്പുറത്തേക്ക് മെട്രോ ലൈന്‍ നീട്ടുമോ എന്നതായിരുന്നു ബി.ജെ.പി അംഗം ധീരജ് മുനിരാജുവിന്റെ ചോദ്യം. ദൊഡ്ഡബെല്ലാപൂരിലേക്ക് മെട്രോ നീട്ടേണ്ടതിന്റെ പ്രാധാന്യം മുനിരാജു സഭയില്‍ അവതരിപ്പിച്ചു.ആ മേഖലയില്‍ നിരവധി ദേശീയ, അന്തര്‍ദേശീയ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിവേഗതയില്‍ വികസിക്കുന്ന പ്രദേശമാണെന്നും നമ്മ മെട്രോ ബ്ലൂ ലൈന്‍ നീട്ടേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.എന്നാല്‍ നിലവില്‍ അത്തരമൊരു പദ്ധതിയില്ലെന്നായിരുന്നു ഡി.കെ. ശിവകുമാറിന് വേണ്ടി റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡയുടെ മറുപടി. നഗരത്തെ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന നമ്മ മെട്രോ ലൈന്‍ 2027 ഓടെ പ്രവര്‍ത്തനക്ഷമമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You may also like

error: Content is protected !!
Join Our WhatsApp Group