Home തിരഞ്ഞെടുത്ത വാർത്തകൾ ബിഎസ്‌എൻഎല്‍ പൊളി തന്നെ; ഒരു വര്‍ഷത്തേക്ക് ഇനി ടെൻഷൻ വേണ്ട, ഫ്രീ കോളും ഡാറ്റയും, വില എത്ര?

ബിഎസ്‌എൻഎല്‍ പൊളി തന്നെ; ഒരു വര്‍ഷത്തേക്ക് ഇനി ടെൻഷൻ വേണ്ട, ഫ്രീ കോളും ഡാറ്റയും, വില എത്ര?

by ടാർസ്യുസ്

ഇന്ത്യയിലെ മൊബൈല്‍ ഉപയോക്താക്കള്‍ക്കിടയില്‍ നിലവില്‍ ബി‌എസ്‌എൻ‌എല്‍ പ്രീപെയ്‌ഡിലേക്ക് മാറാനുള്ള പ്രവണത വർധിച്ചുവരികയാണ്.ജിയോ, എയർടെല്‍, വി തുടങ്ങിയ സേവനദാതാക്കളുടെ ഉയർന്ന താരിഫുകളാണ് ഇതിന് പ്രധാന കാരണം. ലളിതമായ ആനുകൂല്യങ്ങളോടുകൂടിയ വില കുറഞ്ഞ ഓപ്ഷനായാണ് ബി‌എസ്‌എൻ‌എല്‍ സ്വയം അവതരിപ്പിക്കുന്നത്. പോർട്ടിംഗ് നിയമങ്ങള്‍ ലളിതമാക്കിയത് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ വേഗത്തില്‍ നെറ്റ്‌വർക്ക് മാറാനും സഹായിക്കുന്നു.സമീപകാലത്തെ താരിഫ് വർധനവ് വിദ്യാർത്ഥികളെയും പുതിയതായി ജോലിക്കാരെയും സാധാരണക്കാരെയും സാരമായി ബാധിച്ചിട്ടുണ്ട്. നിരവധി പേർ ഇപ്പോള്‍ ഓരോ റീചാർജും ഡാറ്റ ടോപ്പ്-അപ്പുകളും ശ്രദ്ധയോടെ നിരീക്ഷിക്കുന്നു. പ്രതിമാസ ചെലവുകള്‍ വർധിക്കുമ്പോള്‍, അവർ ബദല്‍ നെറ്റ്‌വർക്കുകള്‍ താരതമ്യം ചെയ്യാൻ തുടങ്ങുന്നു. വില കുറച്ച്‌ കൂടുതല്‍ വാലിഡിറ്റി നല്‍കുന്ന പ്രീപെയ്‌ഡ്‌ പായ്ക്കുകളാണ് ബി‌എസ്‌എൻ‌എല്ലിനെ ആകർഷകമാക്കുന്നത്.സർക്കാർ ഉടമസ്ഥതയിലുള്ള ബി‌എസ്‌എൻ‌എല്‍ മൂല്യാധിഷ്ഠിത പ്രീപെയ്‌ഡ്‌ ഓഫറുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

കഴിഞ്ഞ ദീപാവലിക്ക് പുറത്തിറക്കിയ ഒരു രൂപയുടെ പ്രൊമോഷണല്‍ പ്ലാനില്‍, പുതിയ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് 30 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് കോളുകള്‍, പ്രതിദിനം 2 ജിബി ഡാറ്റ, 100 എസ്‌എംഎസ് എന്നിവ ലഭിച്ചിരുന്നു. ബി‌എസ്‌എൻ‌എല്ലിലേക്ക് മാറുന്ന ഉപയോക്താക്കള്‍ക്ക് ഇത്തരം ഓഫറുകളുടെ പ്രയോജനവും ലഭിച്ചിരുന്നു.കൂടുതല്‍ അണ്‍ലിമിറ്റഡ് ഡാറ്റ ഉള്‍പ്പെടുത്തിക്കൊണ്ട് ബി‌എസ്‌എൻ‌എല്‍ നിരവധി പ്രീപെയ്‌ഡ്‌ പ്ലാൻ വൗച്ചറുകള്‍ പരിഷ്‌കരിക്കുകയുണ്ടായി. തിരഞ്ഞെടുത്ത പായ്ക്കുകളില്‍ റീചാർജ് വിലയും വാലിഡിറ്റിയും അതേപടി നിലനിർത്തി. കഴിഞ്ഞ ഏപ്രില്‍ മുതല്‍ 99 രൂപ, 147 രൂപ, 197 രൂപ, 319 രൂപ എന്നിങ്ങനെയുള്ള ജനപ്രിയ പ്ലാനുകള്‍ രാജ്യവ്യാപകമായി വില കൂട്ടാതെ കൂടുതല്‍ ഡാറ്റാ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യാൻ തുടങ്ങി.നിലവില്‍ ജിയോയും എയർടെലും 299 രൂപയ്ക്ക് 28 ദിവസത്തേക്ക് പ്രതിദിനം 1.5 ജിബി ഡാറ്റ മാത്രമാണ് നല്‍കുന്നത്. കൂടുതല്‍ വാലിഡിറ്റി മറ്റൊരു പ്രധാന ഘടകമാണ്. ബി‌എസ്‌എൻ‌എല്ലിന്റെ 485 രൂപയുടെ പ്രീപെയ്‌ഡ്‌ പ്ലാൻ പ്രതിദിനം 1.5 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോളുകള്‍, 72 ദിവസത്തെ വാലിഡിറ്റി എന്നിവ വാഗ്ദാനം ചെയ്യുന്നു. ഇടയ്ക്കിടെ റീചാർജ് ചെയ്യുന്നത് മടുത്ത ഉപയോക്താക്കള്‍ക്ക്, പ്രതിദിന ചിലവ് കുറവായതിനാല്‍ ഇത് കൂടുതല്‍ ആകർഷകമായേക്കാം.

അതുപോലെ ഒരു വർഷത്തേക്ക് മുഴുവൻ ലഭ്യമാവുന്ന പ്ലാനുകളുടെ കാര്യത്തില്‍ മറ്റ് കമ്പനികളെക്കാള്‍ ബിഎസ്‌എൻഎല്‍ ഒരുപടി മുകളിലാണ്. അതിന്റെ കാരണം കുറഞ്ഞ വിലയും അവർ നല്‍കുന്ന കൂടുതല്‍ അനുകൂല്യങ്ങളുമാണ്. പറഞ്ഞുവന്നത് അവരുടെ ഒന്നൊന്നര ഓഫറിനെ കുറിച്ചാണ്. ഒരു വർഷത്തേക്ക് റീചാർജ് പ്ലാനിനെ കുറിച്ച്‌ പിന്നീട് ചിന്തിക്കുകയെ വേണ്ടാത്ത ഓഫർ.ബിഎസ്‌എൻഎല്‍ 2399 രൂപ പ്ലാൻബിഎസ്‌എൻഎല്ലിന്റെ ഏറ്റവും പ്രചാരമുള്ള പ്ലാനുകളിലൊന്നാണ് 2399 രൂപയുടെ വാർഷിക പ്ലാൻ. ഒരു വർഷത്തെ മുഴുവൻ വാലിഡിറ്റിക്ക് പുറമെ പരിധിയില്ലാത്ത വോയിസ് കോളുകളും ഈ പ്ലാൻ വാഗ്‌ദാനം ചെയ്യുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പ്രതിദിനം 2ജിബി മുതല്‍ 2.5ജിബി വരെ ഹൈ-സ്‌പീഡ് ഡാറ്റയും കൂടാതെ 100 എസ്‌എംഎസുകളും ഇതില്‍ ലഭ്യമാണ്.ബിഎസ്‌എൻഎല്ലിന്റെ വാർഷിക പ്രീപെയ്‌ഡ്‌ പ്ലാനുകള്‍ ഉപയോക്താക്കള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. ഇന്ത്യയിലുടനീളം പരിധിയില്ലാത്ത വോയിസ് കോളുകള്‍, ദിവസവും 2ജിബി-2.5ജി ഹൈ-സ്‌പീഡ് ഡാറ്റ, 100 എസ്‌എംഎസ് എന്നിവ ഇവയിലുള്‍പ്പെടുന്നു. വാലിഡിറ്റി തീരുന്നതുവരെ സൗജന്യ നാഷണല്‍ റോമിംഗും ലഭ്യം; ഡല്‍ഹി, മുംബൈ പോലുള്ള പ്രധാന നഗരങ്ങളിലും ഇത് ബാധകമാണ്.

You may also like

error: Content is protected !!
Join Our WhatsApp Group