ബെംഗളൂരു: ബി.ജെ.പി. നേതാക്കളും പ്രവർത്തകരും ക്ഷേ ത്രത്തിനുള്ളിൽ ചെരിപ്പ് ധരിച്ച് കയറിയതിൽ വിമർശനം. ദാവണഗരെ ദുർഗാംബിക ക്ഷേത്രത്തിൽ കഴിഞ്ഞദിവസ മാണ് സംഭവം. ഇതേത്തുടർന്ന് ക്ഷേത്രം അധികൃതർ ക്ഷേ ത്രവും പരിസരവും കഴുകി വൃത്തിയാക്കി.ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദാവണഗരെ സൗത്ത് നിയമം സഭാ മണ്ഡലത്തിലെ ബി.ജെ. പി. സ്ഥാനാർഥിയുടെ പത്രി കാസമർപ്പണത്തിന് മുന്നോടിയായി നടത്തിയ റാലിയിൽ പങ്കെടുക്കാൻ എത്തിയവരാണ് ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയത്. റാലി തുടങ്ങുന്നതിനുമുൻപ് കൂട്ടമായി ദർശനത്തിനെത്തിയ പലരും ചെരിപ്പ് ധരിച്ചുകൊണ്ടുതന്നെ ക്ഷേ ത്രത്തിൽ പ്രവേശിക്കുകയായിരുന്നു. ഇതിനെ വിമർശിച്ച ക്ഷേത്രം അധികൃതർ, പുണ്യ മായ സ്ഥലം വൃത്തികേടാക്കിയവർക്ക് അതിന്റെഫലം നേരിടേണ്ടിവരുമെന്നും പ്രതികരിച്ചു.
ബി.ജെ.പി. നേതാക്കൾ ചെരിപ്പിട്ടു ക്ഷേത്രത്തിൽ കയറി; ശുദ്ധീകരണം നടത്തി ക്ഷേത്രം അധികൃതർ
previous post