ബെംഗളൂരു: നഗരത്തിലെ ജയദേവ ജംഗ്ഷനും ബി.ടി.എം ലേഔട്ടിനും ഇടയിലുള്ള റോഡില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി യാത്ര ചെയ്ത മൂന്ന് ഓർത്തോപീഡിക് ഡോക്ടർമാരെ മൈക്കോ ലേഔട്ട് പോലീസ് അറസ്റ്റ് ചെയ്തു സ്കൂട്ടറില്‍ മൂന്ന് പേർ യാത്ര ചെയ്യുന്നതും പുറകിലിരുന്ന ആള് പരസ്യമായി ബിയർ കുടിക്കുന്നതുമായ ദൃശ്യങ്ങള്‍ മറ്റൊരു യാത്രക്കാരൻ ക്യാമറയില്‍ പകർത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.സ്കൂട്ടർ ഓടിച്ചിരുന്ന ധനുഷ് എസ്, ഇയാള്‍ ചിക്കബനവാരയിലെ സപ്തഗിരി മെഡിക്കല്‍ കോളേജിലെ ഡോക്ടറാണ്. അപൂർവ്വ, വൈദേഹി ആശുപത്രിയിലെ ഡോക്ടർ. അവിനാശ്, രാമനഗര ജില്ലയിലെ ചാമുണ്ടേശ്വരി മെഡിക്കല്‍ കോളേജിലെ ഡോക്ടർ. എന്നിവരാണ് അറസ്റ്റിലായത്.വൈറലായ വീഡിയോയുടെ അടിസ്ഥാനത്തില്‍ സ്കൂട്ടർ നമ്പർ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തിങ്കളാഴ്ച സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടു. ഇവർക്കെതിരെ താഴെ പറയുന്ന കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്:ട്രിപ്പിള്‍ റൈഡിംഗ്, അശ്രദ്ധമായ ഡ്രൈവിംഗ്,ഹെല്‍മെറ്റ് ഇല്ലാത്ത യാത്ര, പൊതുസ്ഥലത്തെ മദ്യപാനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് യവരെ പോലീസ് അറസ്റ്റ് ചെയ്തത്.ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായ ഈ നിയമലംഘനം കടുത്ത വിമർശനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.