ബെംഗളൂരു: പതിനാറ് വയസ്സിൽ താഴെയുള്ള കുട്ടികളുടെ മൊബൈൽ ഫോൺ, സാമൂഹിക മാധ്യമ ഉപയോഗം നിയ ന്ത്രിക്കുന്നതിന് കർണാടക സർക്കാർ നിയമം കൊണ്ടുവരും.ഇതിനുള്ള നടപടികൾ ആരംഭിച്ചുവെന്ന് സ്കൂൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രി മധു ബെംഗാരപ്പ അറിയിച്ചു. നിയന്ത്രണങ്ങൾ ഇതിനകം തന്നെ നിലവിലുണ്ട ന്നും എന്നാൽ ഇത് നിയമത്തിന്റെ അഭാവം മൂലം ഇത് കർശ നമായി നടപ്പാക്കാൻ സാധിക്കുന്നില്ലെന്നും നിയമസഭാ കൗൺസിലിൽ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.ഈ വിഷയം പഠിക്കുന്നതിന് സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ തുടർ നടപടിയെടുക്കും. ഐ.ടി. വകുപ്പുമായി ചേർന്നാകും നടപടിയെടുക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.കുട്ടികളുടെ മൊബൈൽ അടിമത്തം ഒഴിവാക്കാൻ നടപടിയെടുക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു. മൊബൈലിന്റെയും സാമൂഹിക മാധ്യമങ്ങളുടെയും അമിത ഉപയോഗം കുട്ടിക ഫോണുകളുടെളുടെ വ്യക്ത്വത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ നിയന്ത്രണം കൊണ്ടു വരുന്നത്.