ബെംഗളൂരു: പശ്ചിമേഷ്യയില്‍ യുദ്ധസാഹചര്യം തുടരുന്നതിനാല്‍ ഇന്ത്യയില്‍ രൂക്ഷമായ പാചകവാതക ക്ഷാമമാണ് നേരിടുന്നത്.ക്യാന്റീനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തതിനാല്‍ ഇന്ത്യയിലെ പ്രമുഖ ഐടി കമ്ബനികളെല്ലാം ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചുകഴിഞ്ഞു. വര്‍ക്ക് ഫ്രം ഹോം സാമ്ബത്തികമായി ജീവനക്കാര്‍ക്ക് വലിയ നേട്ടം ഉണ്ടാക്കാറുണ്ട്. അതേസമയം, ഓഫീസില്‍ ജോലി ചെയ്യുന്നതാണ് മാനസികാരോഗ്യത്തിന് നല്ലതെന്ന് വാദിക്കുന്നവരും ഉണ്ട്. കോവിഡ് കാലത്തിന് ശേഷം ഇതാദ്യമായാണ് വര്‍ക്ക് ഫ്രം ഹോം വീണ്ടും സജീവമാകുന്നത്.വര്‍ക്ക് ഫ്രം ഹോം ആരംഭിച്ചതോടെ തനിക്കുണ്ടായ സാമ്ബത്തിക നേട്ടത്തെക്കുറിച്ച് ബെംഗളൂരുവിലെ ഒരു ഐടി ജീവനക്കാരന് ഓണ്‍ലൈനില്‍ പങ്കുവെച്ച കുറിപ്പ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. ജോലി സ്ഥലത്തേക്ക് പോകുന്നതും വീട്ടിലിരുന്ന് ജോലി ചെയ്യുന്നതും തമ്മിലുള്ള സാമ്ബത്തിക ലാഭത്തെയും സമയത്തെയും കുറിച്ചാണ് യുവാവ് ചൂണ്ടിക്കാണിക്കുന്നത്, പ്രത്യേകിച്ച് ഇന്ധന ക്ഷാമം നേരിടുന്ന ഈ കാലഘട്ടത്തില്‍.വര്‍ക്ക് ഫ്രം ഹോം രീതിയിലൂടെ തനിക്ക് പ്രതിമാസം 10,800 രൂപ ലാഭിക്കാന്‍ സാധിക്കുന്നുണ്ടെന്നും അതിലുപരിയായി യാത്രയ്ക്കായി ചെലവാക്കുന്ന 24 മണിക്കൂര്‍ സമയം അധികമായി ലഭിക്കുന്നുണ്ടെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു. ബെംഗളൂരു പോലുള്ള വലിയ നഗരങ്ങളിലെ ട്രാഫിക്ക് കുരുക്കും ജീവിതച്ചെലവും കണക്കിലെടുക്കുമ്ബോള്‍ ഈ കണക്കുകള്‍ ഐടി മേഖലയിലെ ജീവനക്കാര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.സോഷ്യല്‍ മീഡിയയിലൂടെയാണ് ടെക്കിയായ യുവാവ് തന്റെ അനുഭവം പങ്കുവെച്ചത്. ഓഫീസില്‍ പോയി ജോലി ചെയ്യുമ്ബോള്‍ യാത്രയ്ക്കായി വലിയൊരു തുക ചെലവാക്കേണ്ടി വരുന്നുണ്ട്. ഇതിനു പുറമെ പുറത്തു നിന്നുള്ള ഭക്ഷണം, മറ്റ് ചെലവുകള്‍ എന്നിവ കൂടി ചേരുമ്ബോള്‍ ഓരോ മാസവും വലിയൊരു തുക ചിലവാകുന്നു.
എന്നാല്‍ വീട്ടിലിരുന്ന് ജോലി ചെയ്യുമ്ബോള്‍ ഈ തുക മുഴുവനായി ലാഭിക്കാന്‍ സാധിക്കുന്നു. കണക്കുകള്‍ നിരത്തിയാണ് അദ്ദേഹം തന്റെ വാദം സമര്‍ത്ഥിക്കുന്നത്. പെട്രോള്‍ ചാര്‍ജ്, പാര്‍ക്കിങ് ചാര്‍ജ് എന്നിവയ്ക്കായി 150 മുതല്‍ 300 രൂപ വരെ ചിലവാകും. ഭക്ഷണത്തിന് 500 രൂപയോളമാകും. വീട്ടില്‍ ഭക്ഷണം തയ്യാറാക്കുന്നതിനാല്‍ പ്രതിദിനം ശരാശരി 80 മുതല്‍ 150 രൂപ വരെ മാത്രമാണ് ചിലവാകുന്നത്.സാമ്ബത്തിക ലാഭത്തേക്കാള്‍ ഉപരിയായി യാത്രയ്ക്കായി റോഡില്‍ ചെലവഴിക്കേണ്ടി വരുന്ന 24 മണിക്കൂര്‍ ലാഭിക്കാന്‍ കഴിയുന്നു എന്നതാണ് യുവാവ് എടുത്തുപറയുന്ന പ്രധാന കാര്യം. ഇൗ സമയം ഇഷ്ടപ്പെട്ട കാര്യങ്ങള്‍ക്കായി വിനിയോഗിക്കാന്‍ കഴിയും.ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് ലോകപ്രസിദ്ധമാണ്. ഒരു ഐടി ജീവനക്കാരന് ഓരോ ദിവസവും മണിക്കൂറുകളോളമാണ് ട്രാഫിക്കില്‍ കുടുങ്ങിക്കിടക്കുന്നത്. ഇത്തരത്തില്‍ ഒരു മാസത്തെ കണക്ക് നോക്കുമ്ബോള്‍ 24 മണിക്കൂര്‍ യാത്രയ്ക്കായി മാത്രം നഷ്ടപ്പെടുന്നു. വര്‍ക്ക് ഫ്രം ഹോം രീതിയിലൂടെ ഈ സമയം വ്യക്തിപരമായ ആവശ്യങ്ങള്‍ക്കോ കുടുംബത്തോടൊപ്പം ചെലവഴിക്കാനോ വിശ്രമിക്കാനോ ഉപയോഗിക്കാം എന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും അദ്ദേഹം പറയുന്നു.കോവിഡ് കാലത്തിന് ശേഷം പല കമ്ബനികളും ജീവനക്കാരെ ഓഫീസിലേക്ക് തിരികെ വിളിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് പശ്ചിമേഷ്യയില്‍ സംഘര്‍ഷം ആരംഭിക്കുന്നത്. കമ്ബനികള്‍ ഹൈബ്രിഡ് മോഡലോ പൂര്‍ണമായും വര്‍ക്ക് ഫ്രം ഹോം രീതിയോ തുടരണമെന്ന് ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം ജീവനക്കാരുടെ പ്രതിനിധിയായാണ് ഇദ്ദേഹത്തിന്റെ പോസ്റ്റ് വിലയിരുത്തപ്പെടുന്നത്. യാത്രയ്ക്കും ഭക്ഷണത്തിനുമായി വന്‍ തുക ചെലവാക്കുന്നതിനേക്കാള്‍ ഗുണപ്രദമായ രീതിയില്‍ സമയം വിനിയോഗിക്കാന്‍ റിമോട്ട് വര്‍ക്കിങ് സഹായിക്കുമെന്ന് ഇദ്ദേഹത്തിന്റെ കണക്കുകള്‍ അടിവരയിടുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഈ കുറിപ്പിന് താഴെ നിരവധി പേര് തങ്ങളുടെ സമാനമായ അനുഭവങ്ങളും ബെംഗളൂരുവിലെ ഉയര്‍ന്ന ജീവിതച്ചെലവിനെക്കുറിച്ചുള്ള ആശങ്കകളും പങ്കുവെക്കുന്നുണ്ട്.