Home കർണാടക കുടിയൊഴിപ്പിക്കലിനിടെബംഗ്ലാദേശ് അനുകൂല മുദ്രാവാക്യം:അറസ്റ്റിലായപശ്ചിമബംഗാൾ യുവതിക്ക് ജാമ്യം

കുടിയൊഴിപ്പിക്കലിനിടെബംഗ്ലാദേശ് അനുകൂല മുദ്രാവാക്യം:അറസ്റ്റിലായപശ്ചിമബംഗാൾ യുവതിക്ക് ജാമ്യം

by ടാർസ്യുസ്

ബെംഗളൂരു: അനധികൃത താമസക്കാരെ കുടിയൊഴിപ്പിക്കുന്നതിനിടെ ബംഗ്ലാദേശ് അനുകൂല മുദ്രവാക്യം വിളിച്ച കേസിൽ അറസ്റ്റിലായ യുവതിക്ക് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു. പശ്ചിമബംഗാൾ നന്ദിഗ്രാം സ്വദേശി സർഭാനു ഖാട്ടൂനിനാ ണ്(25) ജാമ്യം ലഭിച്ചത്.ജനുവരിയിൽ ബെംഗളൂരുവിലെ ആനേക്കൽ ജിഗണി ഹൊബ്ലിയിൽ നടത്തിയ കുടിയൊഴി പ്പിക്കലിനിടെയാണ് ഇവർ അറസ്റ്റിലായത്.ബംഗ്ലാദേശ് അനുകൂല മുദ്രാവാക്യം വിളിക്കുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ അന്ന് തരംഗമായിരുന്നു. തുടർന്ന് ഹെബ്ബഗോഡി പോലീസാണ് സർഭാനുവിനെ അറസ്റ്റു ചെയ്തത്. മറ്റൊരാളുടെ പ്രേരണയിലാണ് സർഭാഗനു മുദ്രാവാക്യം വിളിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് എസ്. രാച്ചയ്യ. യുടേതാണ് നടപടി.ബംഗ്ലാദേശ് അനുകൂല മുദ്രാവാക്യം വിളിച്ചതിൻ്റെ തൊട്ടുപിന്നാലെ സർഭാനു ഭാരത് മാതാ കീ ജയ് മുദ്രാവാക്യം മൂന്നുതവണ മുഴക്കിയിരുന്നു.ഇക്കാര്യവും കോടതി കണക്കിലെടുത്തു. യുവതിക്ക് സംരക്ഷണം ആവശ്യമായ രണ്ട് ചെറിയകുട്ടികളുണ്ടെന്നതും കോടതി പരിഗണിച്ചു.ഒരുലക്ഷം രൂപയുടെ ബോണ്ടിലും ഇതേ തുകയ്ക്കുള്ള ആൾ ജാമ്യത്തിലുമാണ് ജാമ്യം. ജനുവ രി 11-നാണ് യുവതി അറസ്റ്റിലായത്. തുടർന്ന് റിമാൻഡിൽ ജയി ലിൽ കഴിയുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group