Home കർണാടക പാചകവാതക പ്രതിസന്ധി: ഉപഭോക്താവില്‍ നിന്നും അമിത തുക ഈടാക്കി ബെംഗളൂരുവിലെ ഹോട്ടല്‍

പാചകവാതക പ്രതിസന്ധി: ഉപഭോക്താവില്‍ നിന്നും അമിത തുക ഈടാക്കി ബെംഗളൂരുവിലെ ഹോട്ടല്‍

by ടാർസ്യുസ്

ബെംഗളൂരു: പാചകവാതക പ്രതിസന്ധി അതിരൂക്ഷമായതോടെ ഉപഭ‍ോക്താവില്‍ നിന്നും അമിത തുക ഈടാക്കി ബെംഗളൂരുവിലെ ഹോട്ടല്‍.ബെംഗളൂരുവിലെ മിസ്റ്റർ ആന്ധ്രാ ഹോട്ടലിലാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്.ഇതേ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിയച്ചയാള്‍ തന്‍റെ എക്സ് അക്കൗണ്ടിലൂടെ ഹോട്ടല്‍ ബില്‍ പങ്കുവച്ചിരുന്നു. ഇതോടെ സംഭവം സോഷ‍്യല്‍ മീഡിയകളില്‍ വ‍്യാപക ചർച്ചകള്‍ക്ക് വഴിവച്ചിട്ടുണ്ട്.പാചകവാതക പ്രതിസന്ധി മൂലം 30 രൂപയാണ് ഉപഭ‍ോക്താവില്‍ നിന്നും അമിതമായി ഈടാക്കിയത്. ഉപഭ‍ോക്താക്കളുമായുള്ള സുതാര‍്യത നിലനിർത്തുന്നതിനാണ് നിരക്ക് ഈടാക്കിയതെന്നാണ് ഹോട്ടല്‍ മാനേജറുടെ വിശദീകരണം.കഴിഞ്ഞ നാലു ദിവസമായി എല്‍പിജി സിലിണ്ടർ ലഭിച്ചിട്ടില്ലെന്നും നിലവില്‍ 15 ഓളം ജീവനക്കാർ ഹോട്ടലില്‍ ജോലി ചെയ്യുന്നുണ്ടെന്നും അവർക്ക് ശമ്പളം നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ ഏറ്റവും വിലയേറിയ ഭക്ഷണത്തിന് 200 രൂപയാണ് വിലയെന്നും അതിനാല്‍‌ ഓർഡർ അനുസരിച്ച്‌ 5 മുതല്‍ 15 രൂപ വരെ മാത്രമെ അധികമായി ചേർക്കുന്നുള്ളൂയെന്നും മാനേജർ വ‍്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group