Home കർണാടക ബെംഗളൂരു വന്ദേഭാരത് സമയത്തില്‍ നേരിയ മാറ്റം; ടിക്കറ്റ് നിരക്ക് 1260 രൂപ, 5 സ്റ്റോപ്പ്, ആറര മണിക്കൂര്‍ യാത്ര

ബെംഗളൂരു വന്ദേഭാരത് സമയത്തില്‍ നേരിയ മാറ്റം; ടിക്കറ്റ് നിരക്ക് 1260 രൂപ, 5 സ്റ്റോപ്പ്, ആറര മണിക്കൂര്‍ യാത്ര

by ടാർസ്യുസ്

ബെംഗളൂരു: ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസുകളില്‍ തിരക്കേറിയ ട്രെയിന്‍ ആണ് ബെംഗളൂരു-കോയമ്പത്തൂര്‍ റൂട്ടിലോടുന്നത്.ഈ ട്രെയിനിന്റെ സമയത്തില്‍ നേരിയ മാറ്റം വരുത്തിയിരിക്കുകയാണ് റെയില്‍വെ. മലയാളികള്‍ ഉള്‍പ്പെടെ ഉപയോഗപ്പെടുത്തുന്ന ഈ സര്‍വീസ് 2024 ജനുവരി ഒന്നിനാണ് ആരംഭിച്ചത്.

സൗത്ത് വെസ്‌റ്റേണ്‍ റെയില്‍വെ സോണിന് കീഴിലാണ് ബെംഗളൂരു-കോയമ്പത്തൂര്‍ വന്ദേഭാരത് സര്‍വീസ് നടത്തുന്നത്. 20642/20641 എന്നീ നമ്പറുകളില്‍ ഒരു ജോഡി വന്ദേഭാരത് ആണ് നിലവില്‍ ഓടുന്നത്. ഈറോഡ്, സേലം വഴി 377 കിലോമീറ്ററുള്ള ഈ സര്‍വീസ് 6.20 മിനുട്ടിലാണ് യാത്ര പൂര്‍ത്തിയാക്കുന്നത്. ഈ സര്‍വീസ് സംബന്ധിച്ച വിശദ വിവരങ്ങള്‍ അറിയാം….അഞ്ച് സ്‌റ്റോപ്പുകളാണ് ഈ വന്ദേഭാരതിനുള്ളത്. തിരുപ്പൂര്‍, ഈറോഡ്, സേലം, ധര്‍മപുരി, ഹൊസൂര്‍ എന്നീ സ്റ്റോപ്പില്‍ നിര്‍ത്തിയാണ് ട്രെയിന്‍ ബെംഗളൂരുവില്‍ എത്തുക. വ്യാഴാഴ്ച ഒഴികെയുള്ള ആറ് ദിവസവും സര്‍വീസുണ്ട്. രാവിലെ 7.25നാണ് കോയമ്പത്തൂരില്‍ നിന്ന് പുറപ്പെടുക. ഉച്ചയ്ക്ക് 1.45ന് ബെംഗളൂരുവിലെത്തും.

ഉച്ചയ്ക്ക് 2.20ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് രാത്രി 8.40ന് കോയമ്പത്തൂരിലെത്തും.മാര്‍ച്ച്‌ 15 മുതല്‍ ഹൊസൂറില്‍ എത്തുന്ന സമയത്തിലാണ് കാര്യമായ മാറ്റമുള്ളത്. സാധാരണ ഉച്ചയ്ക്ക് 12.3നാണ് ഈ വന്ദേഭാരത് ഹൊസൂറില്‍ എത്തിയിരുന്നത്. ഇനി മുതല്‍ 12.13നായിരിക്കും. അതായത്, പത്ത് മിനുട്ട് വൈകും. മറ്റു സ്റ്റേഷനുകളിലും നേരിയ സമയ വ്യത്യാസമുണ്ടാകുമെങ്കിലും ഹൊസൂറിലാണ് കാര്യമായ മാറ്റം. എങ്കിലും പുറപ്പെടുന്നതും അവസാനിക്കുന്നതുമായ സമയത്തില്‍ മാറ്റമില്ല.ടിക്കറ്റ് നിരക്ക് അറിയാംകോയമ്പത്തൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്ന വ്യക്തിക്ക് എസി ചെയര്‍ കാറില്‍ 1260 രൂപയാണ് ടിക്കറ്റ് നിരക്ക്. എന്നാല്‍ എക്‌സിക്യൂട്ടീവ് ചെയര്‍ കാറില്‍ 2190 രൂപ നല്‍കേണ്ടി വരും. പാലക്കാട്ടേക്ക് വരുന്നവരും ഇവിടെ നിന്ന് ബെംഗളൂരുവിലേക്ക് പോകുന്നവരും പലപ്പോഴും ഈ വന്ദേഭാരത് ആശ്രയിക്കാറുണ്ട്.

പുറപ്പെടുന്ന സമയത്തില്‍ മാറ്റമില്ലാത്തതിനാല്‍ യാത്രക്കാര്‍ക്ക് ആശങ്ക വേണ്ട.കേരളത്തില്‍ മൂന്ന് വന്ദേഭാരത് എക്‌സ്പ്രസുകളാണ് സര്‍വീസ് നടത്തുന്നത്. വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ വൈകാതെ കേരളത്തിന് ലഭിക്കുമെന്ന് പറയുന്നുണ്ടെന്നും പുതിയ പ്രഖ്യാപനങ്ങള്‍ വന്നിട്ടില്ല. അതേസമയം, കേരളത്തിന് നേട്ടമാകുന്ന രീതിയില്‍ രണ്ട് ട്രെയിനുകള്‍ വരാന്‍ പോകുകയാണ്. മംഗളൂരു-തിരുനല്‍വേലി എക്‌സ്പ്രസ്, മംഗളൂരു-രാമേശ്വരം എക്‌സ്പ്രസ് എന്നിവയാണവ.ഈ രണ്ട് ട്രെയിനുകളും ആഴ്ചയില്‍ ഒരു തവണ മാത്രമാണ് സര്‍വീസ് നടത്തുക. മാര്‍ച്ച്‌ 11ന് രണ്ട് ട്രെയിനുകളും തുടങ്ങിയേക്കുമെന്നാണ് വിവരം. കണ്ണൂര്‍, കോഴിക്കോട്, തിരൂര്‍ ഉള്‍പ്പെടെയുള്ള സ്റ്റേഷനുകളില്‍ ഈ രണ്ട് ട്രെയിനിനും സ്റ്റോപ്പുണ്ടാകും.

You may also like

error: Content is protected !!
Join Our WhatsApp Group