ബെംഗളൂരു: വിവാഹ ശേഷം ഭർത്താവിന്റെ വീട്ടിലെ അവഗണ സഹിക്ക വയ്യാതെ 35കാരി ജീവനൊടുക്കി. വിവാഹം കഴിഞ്ഞിട്ട് അഞ്ച് വർഷമായിട്ടും ഇഷ്ടമുള്ള ഭക്ഷണമുണ്ടാക്കാൻ പോലും അമ്മായിയമ്മ അനുവദിച്ചിരുന്നില്ല.ഇത്തരത്തിലുള്ള സമ്മർദ്ദത്തെ തുടർന്നാണ് 35കാരി ജീവനൊടുക്കിയത്.

ബെംഗളൂരുവിലാണ് സംഭവം. ഡെല്ലില്‍ ജീവനക്കാരിയായിരുന്ന സുഷമയാണ് ജീവനൊടുക്കിയത്. പുനീത് കുമാറുമായി അഞ്ച് വർഷം മുൻപാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. നാല് വയസുള്ള മകനും ദമ്പതികള്‍ക്കുണ്ട്. എന്നാല്‍ പുനീത് കുമാറിന്റെ അമ്മ കല്‍പന നിസാര കാര്യങ്ങള്‍ക്ക് അടക്കം യുവതിയെ അപമാനിക്കുക പതിവായിരുന്നു. ചൊവ്വാഴ്ച ഭക്ഷണം ഉണ്ടാക്കുന്നതിനേ ചൊല്ലി ഇരുവർക്കുമിടയില്‍ വാക്കു തർക്കമുണ്ടായി. 35കാരി ഭക്ഷണം ഉണ്ടാക്കേണ്ടന്ന് അമ്മായിയമ്മ നിലപാട് എടുത്തു.
ഇതോടെ മുറിയില്‍ കയറിയ സുഷമയെ പിന്നീട് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ഗുരുതര ആരോപണമാണ് സുഷമയുടെ വീട്ടുകാർ ഉന്നയിച്ചിട്ടുളളത്. നിസാര കാര്യങ്ങള്‍ക്ക് കല്‍പന യുവതിയെ മാനസികമായി പീഡിപ്പിക്കുന്നത് പതിവായിരുന്നുവെന്നാണ് വീട്ടുകാർ ആരോപിക്കുന്നത്. മകന് ലഭിച്ച സ്ത്രീധനം കുറഞ്ഞ് പോയെന്ന പരാതിയിലാണ് ഇരുവർക്കുമിടയില്‍ തർക്കം സ്ഥിരമായിരുന്നത്. സംഭവത്തില്‍ സുഷമയുടെ വീട്ടുകാരുടെ പരാതിയില്‍ പൊലീസ് ഭർത്താവിനെ അറസ്റ്റ് ചെയ്കു. ഒളിവില്‍ പോയ കല്‍പനയ്ക്കായി പൊലീസ് തെരച്ചില്‍ ഊർജ്ജിതമാക്കിയിട്ടുണ്ട്.