Home തിരഞ്ഞെടുത്ത വാർത്തകൾ ഖമനെയിയുടെ താത്കാലിക പിൻഗാമിയെ പ്രഖ്യാപിച്ച്‌ ഇറാൻ; ആയത്തുള്ള അറാഫിക്ക് പരമോന്നത നേതാവിന്റെ ഇടക്കാല ചുമതല

ഖമനെയിയുടെ താത്കാലിക പിൻഗാമിയെ പ്രഖ്യാപിച്ച്‌ ഇറാൻ; ആയത്തുള്ള അറാഫിക്ക് പരമോന്നത നേതാവിന്റെ ഇടക്കാല ചുമതല

by ടാർസ്യുസ്

ടെഹ്റാൻ: കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ഖമനയിയുടെ താത്ക്കാലിക പിൻഗാമിയെ പ്രഖ്യാപിച്ച്‌ ഇറാൻ. അയത്തൊളള അറാഫിക്കാണ് പരമോന്നത നേതാവിന്‍റെ ഇടക്കാല ചുമതല നല്‍കിയിരിക്കുന്നത്.പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നത് വരെ താത്ക്കാലിക ചുമതല വഹിക്കും. അതേ സമയം പ്രതികാരം അവകാശവും ഉത്തരവാദിത്തവുമാണെന്നും പക വീട്ടുമെന്നും ഇറാൻ പ്രസിഡന്‍റ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഇറാൻ പ്രസിഡന്‍റിന്‍റെ ആദ്യ പ്രസ്താവനയാണിത്. അമേരിക്കൻ സൈനിക താവളങ്ങള്‍ ആക്രമിച്ചെന്നും ഗള്‍ഫ് രാജ്യങ്ങളിലെ താവളങ്ങള്‍ ആക്രമിച്ചതായും ഇറാൻ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group