Home തിരഞ്ഞെടുത്ത വാർത്തകൾ യുദ്ധമുണ്ടായാല്‍ പാകിസ്താൻ തീരും; പാക് സൈന്യത്തെ ലൈവായി റോസ്റ്റ് ചെയ്ത് പാകിസ്താനി പെണ്‍കുട്ടി

യുദ്ധമുണ്ടായാല്‍ പാകിസ്താൻ തീരും; പാക് സൈന്യത്തെ ലൈവായി റോസ്റ്റ് ചെയ്ത് പാകിസ്താനി പെണ്‍കുട്ടി

by ടാർസ്യുസ്

പാകിസ്താനിലെ തെരുവുകളില്‍ നിന്ന് ഉയരുന്ന സാധാരണക്കാരുടെ ശബ്ദങ്ങള്‍ പലപ്പോഴും അവിടുത്തെ ഭരണകൂടത്തെയും സൈന്യത്തെയും പ്രതിരോധത്തിലാക്കാറുണ്ട്.ഇന്ത്യയെക്കുറിച്ചും ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സന്തുലിതാവസ്ഥയെക്കുറിച്ചും പാക് അധികാരികള്‍ പ്രചരിപ്പിക്കുന്ന ഔദ്യോഗിക ഭാഷ്യങ്ങളില്‍ നിന്ന് എത്രത്തോളം അകലെയാണ് അവിടുത്തെ പൊതുജനത്തിന്‍റെ ചിന്താഗതിയെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചർച്ചയാകുന്നത്.ഒരു പാക് പെണ്‍കുട്ടി നടത്തുന്ന വെട്ടിത്തുറന്ന പ്രതികരണങ്ങള്‍ പാകിസ്താൻ സൈന്യത്തിന്‍റെ ആത്മവിശ്വാസത്തെ പരിഹസിക്കുന്നതും ഇന്ത്യൻ സൈന്യത്തിന്‍റെ കരുത്തിനെ അംഗീകരിക്കുന്നതുമാണ്.ഒരു പ്രാദേശിക റിപ്പോർട്ടർ പാക് അധീന കശ്മീരിനെക്കുറിച്ച്‌ ചോദിച്ച ചോദ്യങ്ങള്‍ക്കാണ് ആ പെണ്‍കുട്ടി അപ്രതീക്ഷിതമായ മറുപടികള്‍ നല്‍കിയത്.ഇന്ത്യ ഒരു വലിയ രാജ്യമാണെന്നും അതിനാല്‍ ജമ്മു കശ്മീർ പാകിസ്ഥാന് വിട്ടുനല്‍കാൻ അവർക്ക് മനസ് കാണിക്കാമെന്നുമായിരുന്നു പെണ്‍കുട്ടിയുടെ ആദ്യത്തെ നിഷ്കളങ്കമായ പരാമർശം.എന്നാല്‍ ഇന്ത്യക്ക് അത്തരമൊരു പദ്ധതിയുമില്ലെന്നും മറിച്ച്‌ പാകിസ്താന്‍റെ പക്കലുള്ള കശ്മീർ ഭാഗം കൂടി തിരിച്ചുപിടിക്കാനാണ് ഇന്ത്യ നീങ്ങുന്നതെന്നും റിപ്പോർട്ടർ ചൂണ്ടിക്കാട്ടിയപ്പോള്‍ പെണ്‍കുട്ടിയുടെ മറുപടി ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു.ഇന്ത്യക്ക് വേണമെന്ന് തീരുമാനിച്ചാല്‍ വളരെ എളുപ്പത്തില്‍ പാക് അധീന കശ്മീർ അവർക്ക് പിടിച്ചെടുക്കാമെന്നും പാകിസ്താൻ സൈന്യത്തിന് അത് തടയാൻ കഴിയില്ലെന്നും അവള്‍ തുറന്നടിച്ചു.റിപ്പോർട്ടർ പാക് സൈന്യത്തെ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി തന്‍റെ നിലപാടില്‍ ഉറച്ചുനിന്നു. പാകിസ്താൻ സൈന്യം ഇന്ന് പഴയതുപോലെ ശക്തമല്ലെന്നും ഇന്ത്യയുമായി ഒരു യുദ്ധമുണ്ടായാല്‍ പാകിസ്താൻ പൂർണമായും തകർന്നുപോകുമെന്നും അവള്‍ ഓർമ്മിപ്പിച്ചു.യാഥാർഥ്യങ്ങള്‍ തിരിച്ചറിയാത്ത ഔദ്യോഗിക പ്രചാരണങ്ങളേക്കാള്‍ വസ്തുതകള്‍ക്കാണ് അവള്‍ മുൻഗണന നല്‍കിയത്. ‘ന്യൂസ് ആല്‍ജിബ്ര’ എന്ന എക്സ് ഹാൻഡിലിലൂടെ പുറത്തുവന്ന ഈ വീഡിയോ നിമിഷങ്ങള്‍ക്കകം വൈറലായി മാറി.വികാരങ്ങളെക്കാള്‍ ഉപരിയായി വസ്തുതകളെ അടിസ്ഥാനമാക്കി സംസാരിച്ച പെണ്‍കുട്ടിയുടെ ധൈര്യത്തെ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പ്രശംസിച്ചു.സ്വന്തം നാട്ടിലെ ഭരണകൂടം പടച്ചുവിടുന്ന തിരക്കഥകളേക്കാള്‍ മികച്ച രീതിയില്‍ ഒരു ചെറിയ പെണ്‍കുട്ടി കാര്യങ്ങള്‍ വിശകലനം ചെയ്യുന്നുവെന്നാണ് പലരും അഭിപ്രായപ്പെട്ടത്.സത്യം എപ്പോഴും കയ്പ്പുള്ളതാണെന്നും എന്നാല്‍ അത് വിളിച്ചുപറയാൻ കാണിച്ച ആർജ്ജവം അഭിനന്ദനാർഹമാണെന്നും വീഡിയോക്ക് താഴെ വന്ന കമന്‍റുകള്‍ സാക്ഷ്യപ്പെടുത്തുന്നു.ഇന്ത്യൻ സൈന്യത്തിന്‍റെ കരുത്തും പാകിസ്താൻ നേരിടുന്ന ആഭ്യന്തര തകർച്ചയും അവിടുത്തെ പുതുതലമുറ കൃത്യമായി മനസിലാക്കുന്നുണ്ടെന്നതിന്‍റെ സൂചനയായാണ് ഈ വീഡിയോയെ നിരീക്ഷകർ വിലയിരുത്തുന്നത്.അതിർത്തിയിലെ സുരക്ഷയെക്കുറിച്ചും സൈനിക ശേഷിയെക്കുറിച്ചും പാക് മാധ്യമങ്ങള്‍ നല്‍കുന്ന പൊള്ളയായ അവകാശവാദങ്ങള്‍ സ്വന്തം ജനത പോലും വിശ്വസിക്കുന്നില്ല എന്ന് ഈ പെണ്‍കുട്ടിയുടെ വാക്കുകള്‍ അടിവരയിടുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group