ബെംഗളൂരു: ക്രിക്കറ്റ് സ്റ്റേഡിയത്തിലെ വനിതകളുടെ ശുചിമുറിയില്‍ ഒളിക്യാമറ വെച്ച് ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പണം ആവശ്യപ്പെട്ട് ഭീഷണി.സെലിബ്രിറ്റി വനിതാ ക്രിക്കറ്റ് ടൂർണമെൻ്റിനിടെ ദൃശ്യങ്ങള്‍ പകർത്തി ഭീഷണിപ്പെടുത്തുന്നെന്ന് കാട്ടി കന്നഡ ടെലിവിഷൻ നടിയാണ് പരാതി നല്‍കിയത്.ശുചിമുറിയിലെ തന്‍റെ ദൃശ്യം കാണിച്ച് പണം ആവശ്യപ്പെട്ടെന്നും, പണം നല്‍കിയില്ലെങ്കില്‍ വിഡിയോ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുമെന്നാണ് ഭീഷണിയെന്നുമാണ് 32 കാരിയായ നടിയുടെ പരാതി പറയുന്നത്. ബെംഗളൂരുവിലെ കോറമംഗല ഇൻഡോർ സ്റ്റേഡിയത്തിലെ ടോയ്‍ലറ്റില്‍ രഹസ്യ കാമറ ഘടിപ്പിച്ചാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്.ഇക്കഴിഞ്ഞ ഫെബ്രുവരി ഏഴിന് ക്രിക്കറ്റ് മത്സരം കാണാനെത്തിയപ്പോഴാണ് സംഭവം. ചിത്രീകരിച്ച വിഡിയോയുടെ ഒരു ഭാഗം സുഹൃത്തിൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലേക്ക് അയച്ചാണ് ഭീഷണിപ്പെടുത്തിയത്. പണം നല്‍കിയില്ലെങ്കില്‍ പൂർണ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നാണ് ഭീഷണിഫെബ്രുവരി 13നാണ് താരം പരാതിയുമായി പെോലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് ഭീഷണി സന്ദേശം അയച്ച ഇൻസ്റ്റഗ്രാം അക്കൗണ്ട് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. ബെംഗളൂരുവിലെ സൈബർ ക്രൈം പോലീസാണ് കേസെടുത്തിരിക്കുന്നത്. സുഹൃത്തിൻ്റെ അക്കൗണ്ട് തൻ്റേതാണെന്ന തെറ്റിധാരണയിലാണ് ഈ അക്കൗണ്ടിലേക്ക് വീഡിയോ അയച്ചതെന്നും നടി പറയുന്നു.വീഡിയോ അയച്ചതിന് പിന്നാലെ ഇയാള്‍ കൂടുതല്‍ സ്വകാര്യ വീഡിയോകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും നടിയില്‍ നിന്ന് പണം ആവശ്യപ്പെടുകയും ചെയ്തുകയായിരുന്നു. പ്രതിയെ കണ്ടെത്തുന്നതിനും ഇൻസ്റ്റാഗ്രാം അക്കൗണ്ടിൻ്റെ ഉറവിടം കണ്ടെത്തുന്നതിനുമുള്ള ശ്രമത്തിലാണ് പോലീസ് ഉദ്യോഗസ്ഥർ. നിലവില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.