Home കർണാടക ബെംഗളുരുവില്‍ രണ്ട് കുട്ടികളെ നോക്കാന്‍ ആയമാര്‍ക്ക് നല്‍കുന്നത് പ്രതിമാസം 46,000 രൂപ, വൈറലായി യുവതിയുടെ വെളിപ്പെടുത്തല്‍

ബെംഗളുരുവില്‍ രണ്ട് കുട്ടികളെ നോക്കാന്‍ ആയമാര്‍ക്ക് നല്‍കുന്നത് പ്രതിമാസം 46,000 രൂപ, വൈറലായി യുവതിയുടെ വെളിപ്പെടുത്തല്‍

by ടാർസ്യുസ്

ബെംഗളൂരു: രണ്ട് കുഞ്ഞുങ്ങളെ വളര്‍ത്താന്‍ പ്രതിമാസം 46,000 രൂപ ആയമാര്‍ക്ക് നല്‍കുന്നുണ്ടെന്ന് വെളിപ്പെടുത്തി യുവതി.ബെംഗളൂരുവിലെ പര്‍വീന്‍ ചൗധരി എന്ന ഇന്റര്‍ജനറേഷണല്‍ ട്രോമ ഇന്‍ഫോംഡ് കോച്ചാണ് ഈ വിവരം ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെ പങ്കുവെച്ചത്.അവര്‍ എന്റെ കുടുംബത്തിന്റെ ഭാഗമാണെന്നാണ് യുവതിയുടെ വിശദീകരണം. പ്രധാന പരിചരണക്കാരിക്ക് പ്രതിമാസം 32,000 രൂപയും, ഹെല്‍പ്പര്‍ക്ക് 14,000 രൂപയുമാണ് ശമ്ബളം. ഒരാള്‍ ദിവസം 11 മണിക്കൂര്‍ ജോലി ചെയ്യുന്നു. പാചകം, വീട്ടുജോലികള്‍, കുട്ടികളുടെ പരിചരണം എന്നിവയെല്ലാം ഇവര്‍തന്നെയാണ് നോക്കുന്നത്. രണ്ടാമത്തെ ആള്‍ ആദ്യത്തെ ആയ അവധിയെടുക്കുമ്ബോഴോ മറ്റ് ആവശ്യങ്ങളിലോ സഹായിക്കുന്നു.ഇത് വെറും ഇടപാടല്ല, അവര്‍ എന്റെ കുടുംബ സംവിധാനത്തിന്റെ ഭാഗമാണ്. എന്റെ കുട്ടികള്‍ക്ക് രണ്ട് സ്‌നേഹമുള്ള ആന്റിമാരെ ലഭിക്കുന്നു, എന്നാണ് പര്‍വീന്‍ തന്റെ പോസ്റ്റില്‍ പറഞ്ഞത്. വിശ്വാസ്യതയും സത്യസന്ധതയും തനിക്ക് വളരെ പ്രധാനമാണെന്നും അവര്‍ വ്യക്തമാക്കി.ഗ്രാമത്തിലെ മൂന്ന് കുട്ടികളെ പോറ്റാന്‍ ഒരു ആയ ഈ വരുമാനം ഉപയോഗിക്കുന്നതായി പര്‍വീന്‍ പറഞ്ഞു. ഈ സൗകര്യം ലഭ്യമാക്കാന്‍ കഴിയുന്നതിന് നന്ദിയുള്ളവളാണെന്നും അവര്‍ പറയുന്നു.പോസ്റ്റ് ഓണ്‍ലൈനില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. ചിലര്‍ ഇതിനെ പ്രിവിലേജിന്റെ ഉദാഹരണമായി കാണുമ്ബോള്‍, മറ്റുള്ളവര്‍ വര്‍ക്കിംഗ് പാരന്റ്‌സിന്റെ യാഥാര്‍ത്ഥ്യങ്ങളും ഡൊമസ്റ്റിക് ലേബര്‍ ശമ്ബളവും ചൂണ്ടിക്കാട്ടി പിന്തുണ പ്രകടിപ്പിച്ചു.ബെംഗളൂരുവിലെ ഉയര്‍ന്ന ജീവിതച്ചെലവും ജോലി സമ്മര്‍ദ്ദവും കണക്കിലെടുക്കുമ്ബോള്‍, പല യുവ ദമ്ബതികളും ഇത്തരം സപ്പോര്‍ട്ട് സിസ്റ്റം ആശ്രയിക്കേണ്ടി വരുന്നുണ്ടെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group