മൈസൂരു: ചിക്കമഗളൂരുവിൽ ഓൺലൈൻ നിക്ഷേപ തട്ടിപ്പിലൂടെ യുവ തിക്ക് 2.5 കോടി രൂപ നഷ്ടമായതാ യി പരാതി. 2025 ഡിസംബർ 21-മു തലാണ് യുവതി പണം നിക്ഷേപി ക്കാൻ തുടങ്ങിയത്. ഓൺലൈൻ ട്രേഡിങിൽ താത്‌പര്യമുണ്ടോയെന്ന് അന്വേഷിച്ച് അജ്ഞാത വ്യക്തിയിൽ നിന്നുള്ള വാട്സാപ്പ് കോളിലൂടെയാ ണ് തട്ടിപ്പ് തുടങ്ങിയത്. ഉയർന്ന ലാ ഭം നേടാൻ സഹായിക്കുന്ന ഒരു പ്രത്യേക ഓഫർ ലഭ്യമാണെന്ന് അറിയിച്ച് വെർച്വൽ ട്രേഡിങ് അക്കൗണ്ട് തുറക്കാൻ ഇയാൾ പ്രേരിപ്പിച്ചു. ഉയർന്ന ലാഭമെന്ന വാഗ്ദാനം വിശ്വസിച്ച് യുവതി അക്കൗണ്ടിലേക്ക് പണംകൈമാറാൻ തുടങ്ങി.ആദ്യഘട്ടത്തിൽ ലാഭവിഹിതമെ ന്നപേരിൽ ചെറിയ തുകകൾ ഇവ രുടെ അക്കൗണ്ടിലെത്തി. ഇതിൽ വി ശ്വസിച്ച് ഇവർ കാലക്രമേണ വലിയ തുകകൾ നിക്ഷേപിക്കുകയും നിക്ഷേപിച്ച പണം പിൻവലിക്കാൻ കമ്മിഷ നായി അധിക തുകകൾ നൽകുക യും ചെയ്തു. മൊത്തത്തിൽ അവർ 2.5 കോടി രൂപ അക്കൗണ്ടിലേക്ക് കൈമാറി.ഒടുവിൽ പണം പിൻവലിക്കാൻ കഴിയാതെ വന്നപ്പോഴാണ് വഞ്ചി ക്കപ്പെട്ടതായി മനസ്സിലായത്. സംഭവത്തിൽ ചിക്കമഗളൂരു സൈബർ പോലീസ് കേസെടുത്ത് അന്വേഷ ണംതുടങ്ങി.