
ബെംഗളൂരു: ലോക്ക്ഡൗൺ കാരണം മുടങ്ങിക്കിടന്ന പയ്യന്നൂർ – ബെംഗളൂരു കെ.എസ്.ആർ.ടി.സി സർവീസ് ഓഗസ്റ്റ് ഒന്ന് മുതൽ പുനരാരംഭിക്കുന്നു. പയ്യന്നൂർ ചെറുപുഴ – ആലക്കോട്- ഇരിട്ടി മൈസൂർ വഴി ബംഗളുരുവിൽ എത്തിച്ചേരുന്ന കേരള ആർ.ടി.സി സർവ്വീസ് ആണ് ഓഗസ്റ്റ് ഒന്നിന് പുനരാംഭിക്കുന്നത്.
ഓൺലൈൻ റിസർവേഷൻ ആരംഭിച്ചു കഴിഞ്ഞു. 6 മണിക്ക് പയ്യന്നൂരിൽ നിന്ന് സർവ്വീസ് ആരംഭിച്ച് ചെറുപുഴ 6.45, ആലക്കോട് 7.15, കറുവഞ്ചാൽ, നടുവിൽ ചെമ്പേരി, പയ്യാവൂർ, ഇരിട്ടി, വീരാജ്പേട്ട, ഗോണിക്കും, ഹുൻസൂർ, മൈസൂർ മാണ്ഡ്യ വഴി ബാംഗ്ലൂരിൽ എത്തിചേരും.
ടിക്കറ്റ് ബുക്കിങ്ങിന് https://online.keralartc.com എന്ന വെബ്സൈറ്റ് വഴിയോ അല്ലെങ്കിൽ “എന്റെ കെ.എസ്.ആർ.ടി.സി മൊബൈൽ ആപ്പോ സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് കെഎസ്ആർടിസി പയ്യന്നൂർ ഡിപ്പോയുമായി ബന്ധപ്പെടാം. നമ്പർ: 04985203062.