Home Featured ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിന് തീവ്രവാദ സംഘടനയുടെ ആക്രമണ ഭീഷണി

ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിന് തീവ്രവാദ സംഘടനയുടെ ആക്രമണ ഭീഷണി

by admin

ബെംഗളൂരു: ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിനു ആക്രമണ ഭീഷണി. ഫോണിലൂടെ തീവ്രവാദ സംഘടനയായ അല്‍-ഖയ്ദയാണ് ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി ഭീഷണി മുഴക്കിയത്.

ടെര്‍മിനലില്‍ സ്ഥിതിചെയ്യുന്ന എയര്‍പോര്‍ട്ട് ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്ററിലെ (എഒസിസി) എന്‍ഗേജ്മെന്റ് കേന്ദ്രത്തില്‍ ജോലി ചെയ്യുന്നയാളാണ് കോള്‍ സ്വീകരിച്ചത്. വിമാനത്താവളത്തിലെ എല്ലാ ഫോണ്‍ നെറ്റ്വര്‍ക്കുകളും ഹാക്ക് ചെയ്യപ്പെട്ടതായും വിമാനത്താവളത്തെ സംബന്ധിച്ച എല്ലാ ഡാറ്റയും അല്‍-ക്വയ്ദ ചോര്‍ത്തുന്നുണ്ടെന്നും, ഉടന്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നുണ്ടെന്നും അറിയിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഭീഷണി സന്ദേശം ഗൗരവതരമായി കണ്ടു അന്വേഷിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group