Home തിരഞ്ഞെടുത്ത വാർത്തകൾ പരപ്പന അഗ്രഹാര ജയിലില്‍ എൻഐഎ റെയ്ഡ്

പരപ്പന അഗ്രഹാര ജയിലില്‍ എൻഐഎ റെയ്ഡ്

by admin

ബെംഗളൂരു: ഭീകരസംഘടനയായ ഐഎസ്‌ഐഎസുമായി ബന്ധമുള്ള പ്രതി ഉള്‍പ്പെടെയുള്ളവര്‍ സ്മാർട്ട് ഫോണ്‍ ഉപയോഗിക്കുന്നതിന്റെ ദൃശ്യം പ്രചരിച്ചതിന്റെ പശ്ചാത്തലത്തില്‍ ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രല്‍ ജയിലില്‍ റെയ്ഡ് നടത്തി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഉദ്യോഗസ്ഥർ.കഴിഞ്ഞ മാസമാണ് തടവുകാർ മൊബൈല്‍ ഫോണും ടിവിയും ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്.

ഭീകരവാദക്കേസില്‍ ജയിലില്‍ കഴിയുന്ന ഹമീദ് ഷക്കീല്‍ മന്ന, ബലാത്സംഗ കേസുകളിലെ പ്രതി ഉമേഷ് റെഡി, സ്വർണ്ണ കടത്ത് കേസിലെ തരുണ്‍ രാജു എന്നിവര്‍ സെല്ലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന വീഡിയോയാണ് പ്രചരിച്ചത്കഴിഞ്ഞ ആഴ്ച എൻഐഎ ഉദ്യോഗസ്ഥർ ജയിലിലെത്തി പ്രാഥമികവിവരങ്ങള്‍ ശേഖരിച്ചിരുന്നു. തുടർന്നാണ് ജയിലില്‍ പരിശോധന നടത്താനായെത്തിയത്. ആരാണ് ഫോണ്‍ നല്‍കിയതെന്നും ആരോടാണ് ഫോണില്‍ സംസാരിച്ചത് ഒന്നുമുള്ള കാര്യങ്ങളാണ് എൻഐഎ പരിശോധിക്കുന്നത്. ഉദ്യോഗസ്ഥർ ഏതാനുംപേരെ ചോദ്യംചെയ്തു. ജയിലിനകത്ത് എങ്ങനെയാണ് സ്മാർട്ട് ഫോണും മറ്റും എത്തുന്നതെന്നതിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

You may also like

error: Content is protected !!
Join Our WhatsApp Group