Home പ്രധാന വാർത്തകൾ ബെംഗളൂരുവിലെ വിവാഹവീട്ടില്‍ വൻ സംഘര്‍ഷം: മലയാളി വിദ്യാര്‍ത്ഥികളും വിവാഹത്തിനെത്തിയവരും തമ്മില്‍ ഏറ്റുമുട്ടി

ബെംഗളൂരുവിലെ വിവാഹവീട്ടില്‍ വൻ സംഘര്‍ഷം: മലയാളി വിദ്യാര്‍ത്ഥികളും വിവാഹത്തിനെത്തിയവരും തമ്മില്‍ ഏറ്റുമുട്ടി

by admin

ബെംഗളൂരു: ബംഗളൂരു യെലഹങ്കയില്‍ വിവാഹവീട്ടില്‍ സംഘർഷം. വിവാഹ വീട്ടിലെത്തിയവരും തൊട്ടടുത്ത വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിക്കുന്ന മലയാളി വിദ്യാർത്ഥികളുമാണ് ഏറ്റുമുട്ടിയത്.വിവാഹ വീട്ടിലെത്തിയവരെ പേയിങ് ഗസ്റ്റായി താമസിക്കുന്ന മലയാളി വിദ്യാർത്ഥികള്‍ അപമാനിച്ചെന്ന് ആരോപിച്ചാണ് തർക്കം തുടങ്ങിയത്. വിവാഹ വീട്ടിലെത്തിയവർ മലയാളി വിദ്യാർത്ഥികളുമായി തർക്കം നടക്കുകയും സംഘർഷത്തില്‍ കലാശിക്കുകയുമായിരുന്നു.മലയാളി വിദ്യാർത്ഥികള്‍ താമസിക്കുന്ന പിജി നടത്തുന്ന ശ്രീനിവാസനും ഭാര്യക്കും മർദനമേറ്റു. വിവാഹ വീട്ടില്‍ എത്തിയവർ വീട്ടില്‍ കയറി മർദ്ദിച്ചുവെന്ന് ശ്രീനിവാസൻ ആരോപിച്ചു. അതേസമയം മലയാളി വിദ്യാർത്ഥികളെ ശ്രീനിവാസൻ തങ്ങളെ ആക്രമിക്കാനായി നിയോഗിച്ചെന്ന് മറുഭാഗവും ആരോപിക്കുന്നു. സംഭവത്തില്‍ ന്യൂ യെലഹങ്ക പൊലീസ് കേസെടുത്തു. ഇരു വിഭാഗവും നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ ഇരു വിഭാഗത്തില്‍ നിന്നുള്ളവർക്കുമെതിരെയാണ് പരാതി. വിവാഹത്തിനെത്തിയവരുടെ പരാതിയില്‍ മലയാളി വിദ്യാർത്ഥികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group