Home പ്രധാന വാർത്തകൾ ബെംഗളൂരു റൂട്ടില്‍ പുതിയ ആഭ്യന്തര വിമാന സര്‍വീസുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്; യുഎഇയിലേക്കും സര്‍വീസ്

ബെംഗളൂരു റൂട്ടില്‍ പുതിയ ആഭ്യന്തര വിമാന സര്‍വീസുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്; യുഎഇയിലേക്കും സര്‍വീസ്

by admin

ബെംഗളൂരു: ആഭ്യന്തര വിമാന സര്‍വീസുകള്‍ കൂടുതല്‍ ശക്തമാക്കി എയര്‍ ഇന്ത്യ. നാഗ്പൂരിനെയും ബെംഗളൂരുവിനും ബന്ധിപ്പിച്ചുകൊണ്ട് ഡിസംബര്‍ ഒന്നു മുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കും.ദിവസേന രണ്ടു തവണയായിരിക്കും വിമാന സര്‍വീസുകള്‍. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ആഭ്യന്തര യാത്രക്കാരുടെ വര്‍ധനയെതുടര്‍ന്നാണ് വിമാന സര്‍വീസുകള്‍ ആരംഭിച്ചത്.വിമാന ഷെഡ്യൂള്‍ ഇങ്ങനെ: നാഗ്പൂരില്‍ നിന്ന് രാവിലെ 10 മണിക്ക് പുറപ്പെടുന്ന ആദ്യ സര്‍വീസ് ഉച്ചയ്ക്ക് 12.05 ന് ബെംഗളൂരുവിലും രാത്രി 9.05 ന് പുറപ്പെടുന്ന രണ്ടാമത്തെ സര്‍വീസ് രാത്രി 11.10 നും എത്തിച്ചേരും. ബെംഗളൂരുവില്‍ നിന്ന് തിരിച്ചുള്ള വിമാനങ്ങള്‍ രാവിലെ 7.25 നും (രാവിലെ 9.30 ന് നാഗ്പൂരില്‍ എത്തിച്ചേരും) വൈകുന്നേരം 6.30 നും (രാത്രി 8:35 ന് എത്തിച്ചേരും) പുറപ്പെടും.ഇതുകൂടാതെ ഡല്‍ഹിയില്‍ നിന്നും പൂനെയില്‍ നിന്നും അബുദാബിയിലേക്ക് പുതിയ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കും. മിഡില്‍ ഈസ്റ്റിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായിട്ടുണ്ട്. വര്‍ധിച്ചുവരുന്ന ഡിമാന്‍ഡ് നേരിടാനാണ് പുതിയ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത്.ഡിസംബര്‍ രണ്ട് മുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഡല്‍ഹി-അബുദാബി റൂട്ടില്‍ ആഴ്ചയില്‍ നാല് തവണയും പൂനെ-അബുദാബി റൂട്ടില്‍ ആഴ്ചയില്‍ മൂന്ന് തവണയും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ നടത്തും. ഇത് ഇന്ത്യയും യുഎഇയും തമ്മിലുള്ള കണക്ടിവിറ്റി കൂടുതല്‍ മെച്ചപ്പെടുത്തുമെന്നാണ് എയര്‍ലൈന്‍ അധികൃതരുടെ പ്രതീക്ഷ.ഈ പുതിയ വിമാന സര്‍വീസുകളിലേക്കുള്ള ബുക്കിങ് ഇപ്പോള്‍ എയര്‍ലൈനിന്റെ വെബ്സൈറ്റ്, മശൃശിറശമലഃുൃല.ൈരീാ, മൊബൈല്‍ ആപ്പ്, പ്രധാന യാത്രാ ബുക്കിംഗ് പ്ലാറ്റ്ഫോമുകള്‍ എന്നിവയില്‍ ആരംഭിച്ചിട്ടുണ്ട്.നാഗ്പൂരിനെക്കൂടി തങ്ങളുടെ ശൃംഖലയില്‍ ചേര്‍ത്തതോടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് മഹാരാഷ്ട്രയില്‍ സാന്നിധ്യം കൂടുതല്‍ വിപുലീകരിച്ചിരിക്കുകയാണ്. മുംബൈയില്‍ നിന്ന് ആഴ്ചയില്‍ 130-ലധികം വിമാന സര്‍വീസുകളും പൂനെയില്‍ നിന്ന് 90-ലധികം വിമാന സര്‍വീസുകളും ഇതിനകം സര്‍വീസ് നടത്തുന്നുണ്ട്.നവി മുംബൈയിലെ പുതിയ വിമാനത്താവളത്തില്‍ നിന്നുള്ള പ്രവര്‍ത്തനവും വൈകാതെ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് എയര്‍ലൈന്‍. ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് ആഴ്ചയില്‍ 35 വിമാന സര്‍വീസുകള്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്.നിലവില്‍ ബെംഗളൂരുവില്‍ നിന്ന് 530-ലധികം പ്രതിവാര വിമാന സര്‍വീസുകള്‍ എയര്‍ലൈന്‍ നടത്തുന്നുണ്ട്. ഇതില്‍ അഹമ്മദാബാദ്, ചണ്ഡീഗഡ്, ഡെറാഡൂണ്‍, ജോധ്പൂര്‍, ഉദയ്പൂര്‍ എന്നിവിടങ്ങളിലേക്കുള്ള പുതിയ ആഭ്യന്തര സര്‍വീസുകളും ബാങ്കോക്ക്, ജിദ്ദ, കുവൈറ്റ്, റിയാദ് എന്നിവിടങ്ങളിലേക്കുള്ള അന്താരാഷ്ട്ര റൂട്ടുകളും ഉള്‍പ്പെടുന്നു.ഡല്‍ഹിയില്‍ നിന്ന് 25 ആഭ്യന്തര സര്‍വീസുകളാണ് നടത്തുന്നത്. അബുദാബി, ഷാര്‍ജ, മസ്‌കറ്റ് എന്നിവയുള്‍പ്പെടെ നിരവധി അന്താരാഷ്ട്ര വിമാന സര്‍വീസുകളെ ബന്ധിപ്പിക്കുന്ന 400-ലധികം പ്രതിവാര വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ നടത്തുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group