Home തിരഞ്ഞെടുത്ത വാർത്തകൾ ബിഗ് ബോസ് ഫലം എന്തുമാകട്ടെ; ജയമോ തോല്‍വിയോ? ഞങ്ങളുടെ ഹൃദയത്തിലെ നബർ 1 അയാളാണ്

ബിഗ് ബോസ് ഫലം എന്തുമാകട്ടെ; ജയമോ തോല്‍വിയോ? ഞങ്ങളുടെ ഹൃദയത്തിലെ നബർ 1 അയാളാണ്

by admin

ബിഗ് ബോസ് മലയാളം സീസണ്‍ 7 വോട്ടിങ് ഇന്നത്തോടെ അവസാനിക്കും. ഈ സാഹചര്യത്തില്‍ തങ്ങളുടെ ഇഷ്ട മത്സരാർത്ഥികള്‍ക്ക് വോട്ടുറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് അനുയായികള്‍.നൂറ കൂടി പുറത്തായതോടെ ഷാനവാസ്, അനീഷ്, അനുമോള്‍, നെവീന്‍, അക്ബർ എന്നിവരാണ് ടോപ് 5 ലേക്ക് കടന്നിരിക്കുന്നത്. ഇതില്‍ ഷാനവാസിനെക്കുറിച്ച്‌ അദ്ദേഹത്തിന്‍റെ ഒരു അനുയായി എഴുതിയ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമായി മാറിക്കൊണ്ടിരിക്കുന്നത്. ആ കുറിപ്പിന്‍റെ പൂർണ്ണ രൂപം ഇങ്ങനെ.ബിഗ് ബോസ് മലയാളം സീസണ്‍ 7-ന്റെ വോട്ടിംഗിന്റെ അവസാന ദിവസമാണ് ഇന്ന് – കൃത്യമായി പറഞ്ഞാല്‍ അവസാന മണിക്കൂറുകള്‍ മാത്രം, രാത്രി 12 മണിക്ക് വോട്ടിംഗ് അവസാനിക്കും. 100 ദിവസത്തെ ഒരു അവിസ്മരണീയ യാത്രയുടെ സമാപനമാണിത്; ഈ യാത്ര തുടങ്ങിയപ്പോള്‍ ഞങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല – ഷാനവാസ് ഇക്ക ഞങ്ങളുടെ ഹൃദയത്തോട് ഇത്രയധികം ചേർന്നുനില്‍ക്കുന്ന ഒരാളായി മാറുമെന്ന്. ഇന്ന് “ഷാനു ഫാൻ” എന്ന് പറയുന്നത് ഞങ്ങള്‍ക്ക് അഭിമാനത്തിന്റെ പതാകയാണ് – കാരണം ഒന്നുമാത്രം: ആ വീടിനുള്ളിലെ ആ മനുഷ്യന്റെ യഥാർത്ഥ സ്വഭാവം.അജണ്ടയില്ല, തന്ത്രങ്ങളില്ല, ട്രാക്കുകളില്ല – തന്റെ സ്വാഭാവിക കരിഷ്മ മാത്രം കൊണ്ട് ലക്ഷക്കണക്കിന് ഹൃദയങ്ങള്‍ കീഴടക്കിയ ഞങ്ങളുടെ സ്വന്തം ഷാനു. ഈ 100 ദിവസവും ഒരു അഡ്മിൻ എന്നതിലുപരി ഒരു സഹോദരനെപ്പോലെ ഞങ്ങള്‍ അവനെ കണ്ടു; അവൻ ആശുപത്രിയിലായപ്പോള്‍ ഞങ്ങള്‍ക്ക് തോന്നിയ വേദനയും പ്രാർത്ഥനയും, അവൻ നേരിട്ട അധിക്ഷേപങ്ങളും ഒറ്റപ്പെടുത്തലുകളും, ഓരോ ഗ്രൂപ്പ് അറ്റാക്കിനെയും ഒറ്റയ്ക്ക് നിന്ന് അതിജീവിച്ചത് – നെഞ്ചില്‍ തീ കോരിയിട്ടാണ് ഞങ്ങള്‍ കണ്ടത്.പക്ഷേ, അവസാന Mirror ടാസ്കിലും അവൻ കാണിച്ച പക്വത… ഓരോ നിമിഷവും ഞങ്ങളെ കൂടുതല്‍ അഭിമാനിപ്പിച്ചു. “ഇതാണ് ഞങ്ങളുടെ ഷാനു” – തലയുയർത്തി പറയാൻ അവൻ ഞങ്ങളെ പഠിപ്പിച്ചു. സുഹൃത്തുക്കളെ, ഇതാണ് അവസാന അവസരം! മണിക്കൂറുകള്‍ മാത്രം ബാക്കി; ഒരു നിമിഷം പോലും പാഴാക്കരുത്. ഫലം എന്തുമാകട്ടെ – ജയമോ തോല്‍വിയോ – ഷാനവാസ് ഞങ്ങളുടെ മനസ്സില്‍ എപ്പോഴേ ഒന്നാമൻ ആണ്; അവൻ ഞങ്ങളുടെ ഹൃദയത്തിലെ നമ്ബർ 1!

You may also like

error: Content is protected !!
Join Our WhatsApp Group