Home പ്രധാന വാർത്തകൾ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാരുടെ ശമ്ബളം; ബെംഗളൂരുവില്‍ നാലിരട്ടി കൂടുതല്‍; ഡല്‍ഹി പോലും പിന്നിൽ

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാരുടെ ശമ്ബളം; ബെംഗളൂരുവില്‍ നാലിരട്ടി കൂടുതല്‍; ഡല്‍ഹി പോലും പിന്നിൽ

by admin

ബെംഗളൂരു: ഇന്ത്യയില്‍ മികച്ച ശമ്ബളം ലഭിക്കുന്ന ഒരു വിഭാഗമാണ് സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍മാര്‍. ഇപ്പോഴിതാ ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍മാരുടെ ശമ്ബളത്തില്‍ വലിയ അന്തരം ഉണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.Levels.fyi എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച 2025 ലെ ഏറ്റവും പുതിയ ശമ്ബള ഡാറ്റയിലാണ് വിവിധ ഇന്ത്യന്‍ നഗരങ്ങളിലെ ശമ്ബളത്തിലെ ഈ വലിയ അന്തരം വ്യക്തമാകുന്നത്. പട്ടികയില്‍ ബെംഗളൂരു ആണ് ഏറ്റവും മുന്നില്‍. അഹമ്മദാബാദിനേക്കാള്‍ ഏകദേശം നാല് മടങ്ങ് കൂടുതലാണ് ബെംഗളൂരുവില്‍ ഒരു സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ക്ക് ലഭിക്കുന്ന ശമ്ബള പാക്കേജ്.ഇന്ത്യയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ ശമ്ബളം ലഭിക്കുന്നത് ബെംഗളൂരുവിലാണ്. നഗരത്തിലെ ഒരു മികച്ച സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ക്ക് പ്രതിവര്‍ഷം ഏകദേശം 35 ലക്ഷം രൂപയാണ് ശമ്ബളമായി ലഭിക്കുന്നത്. ഇത് അഹമ്മദാബാദിനേക്കാള്‍ നാലിരട്ടി കൂടുതലാണ്. ഡല്‍ഹി എന്‍സിആറാണ് മൂന്നാം സ്ഥാനത്തുള്ളത്.ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഐടി ഹബ്ബ് കൂടിയാണ് ബെംഗളൂരു. ഐബിഎം, ഗൂഗിള്‍, എസ്‌എപി, സിസ്‌കോ, മൈക്രോസോഫ്റ്റ് തുടങ്ങിയ വന്‍കിട ബഹുരാഷ്ട്ര കോര്‍പ്പറേഷനുകളും ഇന്‍ഫോസിസ്, വിപ്രോ, ടിസിഎസ് പോലുള്ള വലിയ ഇന്ത്യന്‍ ഐടി കമ്ബനികളും ബെംഗളൂരുവിലുണ്ട്.ഹൈദരാബാദ് തൊട്ടുപിന്നിലാണെങ്കിലും ശമ്ബളത്തിന്റെ കാര്യത്തില്‍ ബെംഗളൂരുവുമായി വലിയ അന്തരമുണ്ട്. ഹൈദരാബാദില്‍ ഒരു സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ക്ക് പ്രതിവര്‍ഷം ലഭിക്കുന്നത് 30.26 ലക്ഷം രൂപയാണ്. ഡല്‍ഹി എന്‍സിആറാണ് മൂന്നാം സ്ഥാനത്തുള്ളത് – 21.38 ലക്ഷം രൂപ. പൂനെയിലും മുംബൈയിലും 20 ലക്ഷം രൂപയില്‍ താഴെയാണ് സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ക്ക് ലഭിക്കുന്നത്. ചെന്നൈയില്‍ ശമ്ബളം ശരാശരി 18.29 ലക്ഷം രൂപയാണ്. കൊല്‍ക്കത്തയും അഹമ്മദാബാദും യഥാക്രമം 9.15 ലക്ഷം രൂപയും 8.97 ലക്ഷം രൂപയുമായി തൊട്ടുപിന്നിലുണ്ട്.ബെംഗളൂരുവിലെ ഒരു സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ അഹമ്മദാബാദിലേക്കാള്‍ നാലിരട്ടി കൂടുതല്‍ വരുമാനമാണ് നേടുന്നത്. ഇത് ഐടി ഹബ്ബെന്ന നിലയില്‍ ആ നഗരത്തിന് അന്താരാഷ്ട്ര തലത്തിലുള്ള പ്രാധാന്യത്തെയാണ് ചൂണ്ടിക്കാട്ടുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സാങ്കേതിക, അടിസ്ഥാന സൗകര്യ വികസനം ശമ്ബള സ്‌കെയിലുകളെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും ചൂണ്ടിക്കാണിക്കുന്നു. ഏറ്റവും ഡിമാന്‍ഡും വൈദഗ്ധ്യവുമുള്ള സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍മാരാണ് ബെംഗളൂരുവിലെ ഐടി സ്ഥാപനങ്ങളിലുള്ളത്.ഗൂഗിള്‍, മെറ്റ, മൈക്രോസോഫ്റ്റ് പോലുള്ള കമ്ബനികള്‍ ശമ്ബളത്തിന് പുറമേ ആരോഗ്യ പരിരക്ഷ, ജിം ആക്സസ്, വാഹന സൗകര്യം, ജോലി-ജീവിത സന്തുലിതാവസ്ഥ തുടങ്ങിയ ആനുകൂല്യങ്ങളും അനുവദിക്കുന്നുണ്ട്. ബെംഗളൂരുവില്‍ ആമസോണ്‍, ഗൂഗിള്‍, ഒറാക്കിള്‍ തുടങ്ങിയ കമ്ബനികളാണ് ഏറ്റവും കൂടുതല്‍ ശമ്ബളം നല്‍കുന്ന തൊഴിലുടമകള്‍.കാലിഫോര്‍ണിയ ആസ്ഥാനമായുള്ള വെബ്‌സൈറ്റാണ് Levels.fyi. ലോകമെമ്ബാടുമുള്ള പ്രൊഫഷണലുകള്‍ വിവിധ കമ്ബനികളിലെയും നഗരങ്ങളിലെയും ശമ്ബളം താരതമ്യം ചെയ്യാന്‍ ഈ സൈറ്റ് ഉപയോഗപ്പെടുത്താറുണ്ട്. സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍മാര്‍, പ്രോഡക്റ്റ് മാനേജര്‍മാര്‍ മുതല്‍ ഹാര്‍ഡ്വെയര്‍ ഡിസൈനര്‍മാര്‍, സെയില്‍സ് പ്രൊഫഷണലുകള്‍ വരെയുള്ള സാങ്കേതിക മേഖലകളിലെ ശമ്ബള ഡാറ്റ ഈ പ്ലാറ്റ്ഫോം നല്‍കുന്നു. ടെക് റോളുകള്‍ക്കു പുറമേ, ധനകാര്യം, ബയോടെക്നോളജി, ആരോഗ്യ സംരക്ഷണം, റീട്ടെയില്‍ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളെക്കുറിച്ച്‌ വെബ്‌സൈറ്റ് പഠനം നടത്തുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group