Home പ്രധാന വാർത്തകൾ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ഫ്ലാറ്റിൽനിന്ന് സ്വർണം പിടികൂടി; കണ്ടെത്തിയത് 22 പവൻ, സ്മാർട്ട് ക്രിയേഷൻസിൽ തെളിവെടുപ്പ്.

ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ഫ്ലാറ്റിൽനിന്ന് സ്വർണം പിടികൂടി; കണ്ടെത്തിയത് 22 പവൻ, സ്മാർട്ട് ക്രിയേഷൻസിൽ തെളിവെടുപ്പ്.

by admin

ബെംഗളൂരു∙ ശബരിമലയിൽനിന്നു കൊള്ളയടിച്ച സ്വർണം കണ്ടെത്തുന്നതിന്റെ ഭാഗമായി തിരച്ചിൽ നടത്തുന്ന പ്രത്യേകഅന്വേഷണ സംഘം ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ബെംഗളൂരുവിലെ ഫ്ലാറ്റിൽ നിന്ന് സ്വർണം പിടികൂടി. 176 ഗ്രാം സ്വർണമാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. ബെംഗളൂരു ശ്രീരാംപുരയിലെപോറ്റിയുടെ വാടക ഫ്ലാറ്റിൽ നിന്നാണ് സ്വർണം പിടികൂടിയത്

അതിനിടെ, ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ച് പ്രത്യേക അന്വേഷണ സംഘം തെളിവെടുത്തു. ശബരിമലയിലെ ദ്വാരപാലക ശിൽപപാളികളിൽ സ്വർണം പൂശിയത് സ്മാർട്ട് ക്രിയേഷൻസിൽ വച്ചായിരുന്നു.ശബരിമലയിൽനിന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റി കടത്തിയ സ്വർണം കർണാടകയിലെ ബെള്ളാരിയിൽനിന്ന് കണ്ടെത്തിയതായി പ്രത്യേക അന്വേഷണ സംഘം ഇന്ന് അറിയിച്ചിരുന്നു. ഉണ്ണിക്കൃഷ്ണൻ പോറ്റി, വ്യാപാരിയായ ഗോവർധന് കൈമാറിയ സ്വർണമാണ് കണ്ടെത്തിയത്ഗോവർധന്റെ ജ്വല്ലറിയിൽനിന്നാണ് പ്രത്യേക അന്വേഷണ സംഘം സ്വർണം കണ്ടെത്തിയതെന്നാണ് ഉദ്യോഗസ്ഥരിൽനിന്ന് ലഭിക്കുന്ന വിവരം. സ്വർണക്കട്ടികളാണ് കണ്ടെത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റി 476 ഗ്രാം സ്വർണം തനിക്കു നൽകിയെന്നാണ് ഗോവർധന്റെ മൊഴി. അത്രയും സ്വർണം കണ്ടെത്താനായോ എന്നു വ്യക്തമല്ല.

You may also like

error: Content is protected !!
Join Our WhatsApp Group