Home Featured ജൂനിയര്‍ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്ത മലയാളി വിദ്യാര്‍ത്ഥികള്‍ മംഗളൂരുവില്‍ അറസ്റ്റില്‍

ജൂനിയര്‍ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്ത മലയാളി വിദ്യാര്‍ത്ഥികള്‍ മംഗളൂരുവില്‍ അറസ്റ്റില്‍

by admin

മംഗളൂരു : മലയാളികളായ ജൂനിയര്‍ വിദ്യാര്‍ഥികളുടെ താമസസ്ഥലത്ത് അതിക്രമിച്ചുകടന്ന് റാഗ് ചെയ്യുകയും മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ മലയാളികളായ ആറ് സീനിയര്‍ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍.

മംഗളൂരു ഫള്‍നീര്‍ ഇന്ദിര കോളജിലെ മൂന്നാം വര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥികളായ കാഞ്ഞങ്ങാട് സ്വദേശി ജുറൈജ് (20), കോഴിക്കോട് സ്വദേശി ശ്രീലാല്‍ (20), മലപ്പുറം സ്വദേശികളായ ഷാഹിദ് (20), അംജാദ് (20), ഹുസൈന്‍ (20), ലിന്‍സ് (20) എന്നിവരെയാണ് പാണ്ഡേശ്വരം പോലീസ് അറസ്റ്റു ചെയ്തത്.

ഇതേ കോളേജിലെ എം.ഐ.ടി. വിദ്യാര്‍ഥി മാനന്തവാടി സ്വദേശി മാനുവല്‍ ബാബുവിന്റെ (19) പരാതിയിലാണ് അറസ്റ്റ്.

മാനുവലിനും സുഹൃത്തായ രണ്ടാം വര്‍ഷ എം.എല്‍.ടി. വിദ്യാര്‍ഥി തളിപ്പറമ്ബ് കുറുമാത്തൂരിലെ ജോബിനും (19) ബുധനാഴ്ച രാത്രി മര്‍ദമേറ്റിരുന്നു.

ഇവരുടെ താമസസ്ഥലത്തെത്തി ഇരുവരെയും മര്‍ദിച്ചുവെന്നാണ് പരാതി. വെള്ളിയാഴ്ചയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ശനിയാഴ്ചയാണ് ആറുപേരെയും അറസ്റ്റ് ചെയ്തത്.

പ്രതികളില്‍ ചിലര്‍ കഴിഞ്ഞ വര്‍ഷവും വിദ്യാര്‍ഥികളെ മര്‍ദിച്ചതായി പരാതിയുണ്ടായിരുന്നു.

മര്‍ദനമേറ്റവര്‍ കദ്രി പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് കേസ് ഒത്തുതീര്‍പ്പാക്കി. ഇത്തവണയും പ്രതികള്‍ പോലീസിനെ സ്വാധീനിച്ച്‌ കേസ് രജിസ്റ്റര്‍ ചെയ്യാതെ രക്ഷപ്പെടാന്‍ ശ്രമം നടത്തിയിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടത്തോടെ റാഗിങ്ങിന് കേസെടുക്കുകയായിരുന്നു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group