Home കർണാടക ബെംഗളൂരില്‍ 2 ബിഎച്ച്‌കെ ഫ്ലാറ്റിന് 70,000 രൂപ വാടക, 4 ലക്ഷം ഡെപ്പോസിറ്റ്..കണ്ണുതള്ളിക്കുന്ന വാടകയില്‍ ചര്‍ച്ച

ബെംഗളൂരില്‍ 2 ബിഎച്ച്‌കെ ഫ്ലാറ്റിന് 70,000 രൂപ വാടക, 4 ലക്ഷം ഡെപ്പോസിറ്റ്..കണ്ണുതള്ളിക്കുന്ന വാടകയില്‍ ചര്‍ച്ച

ബെംഗളൂരിലെ ഉയർന്ന വാടകയെ കുറിച്ചുള്ള യുവാവിൻ്റെ പരാതി ചർച്ചയാകുന്നത്. 2 ബിഎച്ച്‌കെ ഫ്ലാറ്റിന് 70,000 രൂപയാണ് വാടകയായി ആവശ്യപ്പെട്ടത് എന്നാണ് യുവാവ് റെഡ്ഡിറ്റില്‍ കുറിച്ചത്.4 ലക്ഷം വരെ ഡെപ്പോസിറ്റായും ആവശ്യപ്പെട്ടെന്ന് യുവാവ് കുറിപ്പില്‍ പറഞ്ഞു.ഓഫീസില്‍ നിന്നും നടന്ന് പോകാനുള്ള ദൂരത്തിലാണ് ഫ്ലാറ്റ്. മാത്രമല്ല നന്നായി അലങ്കരിച്ച ലിവിങ് റൂം, ബാല്‍ക്കണി എല്ലാം ഫ്ലാറ്റിലുണ്ട്. അതുകൊണ്ട് തന്നെ അല്‍പം ഉയർന്ന തുകയാണെങ്കിലും വാടകയ്ക്കെടുക്കാം എന്നായിരുന്നു യുവാവിൻ്റെ ചിന്ത. എന്നാല്‍ ആകെയുള്ള രണ്ട് റൂമുകളും വളരെ ചെറുതായിരുന്നത്രേ. ക്വീൻ സൈസ് ബെഡ് ഇടാം, കൂടാതെ ഒരു വർക്ക് ഡെസ്കും. ഫുള്‍ ഫർണിഷ്ഡ് ആണെന്നാണ് പരസ്യത്തില്‍ പറഞ്ഞിരുന്നതെങ്കിലും ഒരു മുറിയില്‍ മാത്രമാണ് ബെഡ് ഉണ്ടായിരുന്നത്. രണ്ട് സോഫയും , ഒരു ചെറിയ ടിവിയും ഉണ്ട്.

ഫ്രിഡ്ജോ, വാഷിങ്മെഷീനോ ഇല്ല. ഇതിലും നന്നായി ഫർണിഷ് ചെയ്ത പിജികള്‍ ഉണ്ട്’, യുവാവ് റെഡ്ഡിറ്റില്‍ കുറിച്ചു.ഈ മുറിയ്ക്ക് മാസം മെയിൻ്റനൻസ് ഫീസ് അടക്കം 70,000 രൂപയാണ് വാടക ആവശ്യപ്പെടുന്നത് എന്നതും 3-4 ലക്ഷം വരെയാണ് ഡെപ്പോസിറ്റ് ആവശ്യപ്പെട്ടതെന്നും യുവാവ് പറഞ്ഞു. ഓരോ വർഷം കൂടുന്തോറും വാടകയിനത്തില്‍ 7-8 ശതമാനം വർധിപ്പിക്കുമത്രേ.മാസം 65,000 രൂപ നല്‍കാമെന്നും 3 മാസത്തെ വാടക ഡെപ്പോസിറ്റ് ആയി നല്‍കാമെന്നും യുവാവ് അറിയിച്ചെങ്കിലും ഉടമ അത് നിഷ്കരുണം തള്ളുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. പണം എവിടെ നിന്ന് വരും എന്നായിരിക്കും ആളുകള്‍ ചിന്തിക്കുന്നുണ്ടാകുക? 2 ബിഎച്ച്‌കെയ്ക്ക് 70,000 രൂപ വാടക കൊടുത്താല്‍ ഞാൻ കൊട്ടാരമൊന്നും ആഗ്രഹിക്കുന്നില്ല, പക്ഷെ കുറഞ്ഞതൊരു പ്രീമിയം ഫ്ളാറ്റെങ്കിലും ലഭിക്കണ്ടേ? വലിയ മുറികളും ഫർണിച്ചറുകളും മറ്റ് അടിസ്ഥാന സൌകര്യങ്ങളും ഒക്കെയുള്ള ഒരു ഫ്ലാറ്റ് വേണ്ടേ’, യുവാവ് കുറിച്ചു.

അതുകൊണ്ട് തന്നെ യാതൊരു കുറ്റബോധവും ഇല്ലാതെ ആ ഫ്ലാറ്റ് വേണ്ടെന്ന് താനും വ്യക്തമാക്കിയതായി യുവാവ് പറഞ്ഞു.ഇത്രയും ഉയർന്ന വാടകയൊക്കെ ആളുകള്‍ വളരെ എളുപ്പത്തില്‍ കൊടുക്കാൻ തയ്യാറാവാറുണ്ടോ എന്ന ചോദ്യവും യുവാവ് പങ്കുവെച്ചു.’ഇത്രയും ഉയർന്ന തുകയൊക്കെ വളരെ സിമ്പിളായി പറയാൻ എങ്ങനെയാണ് ഉടമകള്‍ക്ക് സാധിക്കുന്നതെന്നാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. ഐടി മേഖലയില്‍ നിന്നും പണം വാരാം എന്നുള്ള ചിന്തിയൊക്കെ പണ്ടാണ്. അങ്ങിനെയൊരു സാധ്യത ഇപ്പോഴില്ല. മാത്രമല്ല ജോലി ഉണ്ടാകുമോ ഇല്ലയോ എന്ന് പോലും പറയാൻ സാധിക്കാത്ത അവസ്ഥയാണ്. ശമ്പളം ഓരോ വർഷവും കൂടും എന്ന പ്രതീക്ഷയും വേണ്ട.വാടകയിനത്തില്‍ നല്‍കുന്ന 10000-15000 ഒക്കെ നിക്ഷേപമായി പോകേണ്ട തുകയാണ്’,യുവാവ് പോസ്റ്റില്‍ പറഞ്ഞു.

അതുകൊണ്ട് ഉയർന്ന വാടക പറയുമ്പോള്‍ അത് ചോദ്യം ചെയ്യാൻ തയ്യാറാകണം. റൂം കൃത്യായി പരിശോധിക്കണം, ഫർണിച്ചറുകള്‍ പരിശോധിക്കണം, എങ്ങനെയാണ് മെയിൻ്റനൻസ്, ഭാവിയില്‍ വാടക എത്ര വർധിപ്പിക്കും തുടങ്ങിയ കാര്യങ്ങളെല്ലാം മനസിലാക്കണം. ബെംഗളൂരു ആണ് ഇവിടെ ഇങ്ങനെ ആണ് എന്ന് കരുതി എല്ലാം സമ്മതിച്ചുകൊടുക്കരുത്. ഉയർന്ന വാടക ആവശ്യപ്പെടുമ്പോള്‍ ഉയർന്ന സൌകര്യങ്ങള്‍ ഉള്ളതാണെന്ന് ഉറപ്പാക്കണം. ചിലർ 70,000കൊടുക്കാൻ തയ്യാറായേക്കും. അതവരുടെ കാര്യം. എന്നാല്‍ ഇത് 70,000 ത്തിന് പോര എന്ന് പറയാൻ മടിക്കരുത്’,യുവാവ് കൂട്ടിച്ചേർത്തു. അതേസമയം നിരവധി പേരാണ് യുവാവിനെ പിന്തുണച്ച്‌ കമൻ്റ് ചെയ്തത്. ഉയർന്ന വാടക കൊടുക്കാൻ ആളുകള്‍ തയ്യാറാകുന്നതിനാലാണ് തോന്നും പോലെയുള്ള വാടക കണക്കുകള്‍ ഉടമകള്‍ പറയുന്നതെന്നാണ് പലരും കമൻ്റ് ചെയ്തത്.

You may also like

error: Content is protected !!
Join Our WhatsApp Group