Home തിരഞ്ഞെടുത്ത വാർത്തകൾ മുംബൈ തീരത്ത് കപ്പലില്‍ വിഷവാതകം ശ്വസിച്ച്‌ നാലു പേര്‍ മരിച്ചു

മുംബൈ തീരത്ത് കപ്പലില്‍ വിഷവാതകം ശ്വസിച്ച്‌ നാലു പേര്‍ മരിച്ചു

മുംബൈ: മുംബൈയിലെ മനൂരി കടല്ത്തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലില് മോഷണശ്രമത്തിനിടെ വിഷവാതകം ശ്വസിച്ച്‌ നാലു യുവാക്കള് മരിച്ചു.ശക്തമായ കാറ്റും കനത്ത മഴയും കാരണം നാലു മാസം മുമ്പാണ് ഈ കപ്പല് കരയോട് അടുത്ത് അപകടത്തില് പെട്ടത്. കഴിഞ്ഞ ഒരു മാസമായി ഈ കപ്പലില്‍ ഒരു സംഘം തുടര്ച്ചയായി മോഷണം നടത്തിവരികയായിരുന്നു.കഴിഞ്ഞ ദിവസം കപ്പലില് പ്രവേശിച്ച സംഘത്തിലെ നാലു പേര് കട്ടര് ഉപയോഗിച്ച്‌ ഗ്യാസ് പൈപ്പ് മുറിക്കാന് ശ്രമിക്കുന്നതിനിടെ വിഷവാതകം ചോരുകയായിരുന്നു.സംഘത്തിലെ ഒരു കൂട്ടാളി ഗൊരായി പൊലിസ് സ്റ്റേഷനില് എത്തി തന്റെ നാലു സുഹൃത്തുക്കളെ കപ്പലിനുള്ളില് കാണാനില്ലെന്നും കുടുങ്ങിക്കിടക്കുകയാണെന്നും അറിയിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.ലോക്കല് പൊലിസ് മര്ച്ചന്റ് നേവി ഉദ്യോഗസ്ഥരുമായി ചേര്ന്ന് നടത്തിയ തെരച്ചിലിനൊടുവില് നാലുപേരുടെ മൃതദേഹം കണ്ടെത്തി.സംഭവത്തില് അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും പൊലിസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group