Home Featured ബെംഗളൂരു നഗരത്തില്‍നിന്ന് മാറി ഒരു വീടാണോ വേണ്ടത്; ഡിമാന്‍ഡ് ഈ സ്ഥലങ്ങള്‍ക്ക്: കൂടുതൽ അറിയാം

ബെംഗളൂരു നഗരത്തില്‍നിന്ന് മാറി ഒരു വീടാണോ വേണ്ടത്; ഡിമാന്‍ഡ് ഈ സ്ഥലങ്ങള്‍ക്ക്: കൂടുതൽ അറിയാം

by admin

ലോകത്ത് അതിവേഗം വളരുന്ന ടെക്ക് നഗരങ്ങളുടെ പട്ടികയില്‍ മുന്നിലാണ് ബെംഗളൂരു. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്ന മുംബൈ പോലും ഇക്കാര്യത്തില്‍ ബെംഗളൂരുവിന് പിന്നിലാണ്. ലോകോത്തര കമ്പനികളെല്ലാം തന്നെ ബെംഗളൂരുവിലുണ്ട്. ഐടി നഗരത്തില്‍ ഒരു പ്രോപ്പര്‍ട്ടി എന്നത് അത്യാവശ്യം വരുമാനമുള്ളവര്‍ക്ക് പോലും വിദൂര സ്വപ്നമായി മാറുകയാണ്.ബെംഗളൂരുവിലെ ടെക് ഹബ്ബുകളില്‍ പ്രോപ്പര്‍ട്ടി വിലകള്‍ കുതിച്ചുയരുമ്പോള്‍ വടക്കന്‍ ബെംഗളൂരു, ദേവനഹള്ളി പോലുള്ള പ്രാന്ത പ്രദേശങ്ങളിലേക്ക് വീടുകള്‍ അന്വേഷിച്ചെത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.

ജോലി സ്ഥലത്തേക്കുള്ള ദൂരം കൂടുതലാണെങ്കിലും തങ്ങളുടെ വരുമാനത്തിനനുസരിച്ച് ഒരു വീട് സ്വന്തമാക്കാനാണ് പലരും ശ്രമിക്കുന്നത്.ബെംഗളുരുവിലെ ടെക് ഹബ്ബുകളായ വൈറ്റ്ഫീല്‍ഡ്, സര്‍ജാപൂര്‍ റോഡ്, ഔട്ട് റിംഗ് റോഡ് എന്നിവിടങ്ങളിലെ പ്രോപ്പര്‍ട്ടി വിലകള്‍ അനുദിനം കുതിച്ചുയരുകയാണ്. ഇവിടങ്ങളില്‍ ഒരു വീട് എന്നത് അഞ്ചക്ക ശമ്പളമുള്ള ഐടി പ്രൊഫഷണലുകള്‍ക്കു പോലും താങ്ങാന്‍ കഴിയാത്തതായി മാറിക്കഴിഞ്ഞു.

ഇതോടെ നഗരത്തില്‍ നിന്നും മാറി വടക്കന്‍ ബെംഗളൂരു, ദേവനഹള്ളി, ഹെന്നൂര്‍, ദൊഡ്ഡബല്ലാപൂര്‍ മെയിന്‍ റോഡ് എന്നിവിടങ്ങളില്‍ വീട് അന്വേഷിക്കുന്നവരുടെ എണ്ണം കൂടുകയാണ്. താങ്ങാനാകുന്ന വിലയും ഭാവിയില്‍ നല്ല വില ലഭിക്കുമെന്ന് പ്രതീക്ഷയുമാണ് ഇങ്ങോട്ടേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കുന്നതും ഇത്തരം പ്രദേശങ്ങളുടെ ആവശ്യകത വര്‍ദ്ധിപ്പിക്കുന്നുണ്ട്

ജോലി സ്ഥലത്തുനിന്ന് വളരെ അകലെയാണ് ഈ പ്രദേശങ്ങള്‍ എന്നതാണ് ഏക വെല്ലുവിളി. യാത്രയ്ക്കായുള്ള സുദീര്‍ഘമായ സമയവും ചെലവുമാണ് ഇവിടെ താമസിക്കുന്നവര്‍ നേരിടുന്ന പ്രതിസന്ധി. എങ്കിലും ബെംഗളൂരുവില്‍ സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ആണ പലരും ഇത്തരം സ്ഥലങ്ങളിലേക്ക് പോകുന്നത്.ബെംഗളൂരു നഗരത്തില്‍ നിന്ന് കൂടുതല്‍ ആളുകള്‍ എത്താന്‍ തുടങ്ങിയതോടെ ഇവിടെയും വില്ലകളുടെ വിലയില്‍ വലിയ വര്‍ധന ഉണ്ടായിട്ടുണ്ട്. രണ്ടു കോടി മുതല്‍ മൂന്നു കോടി രൂപ വരെ വിലയുള്ള വില്ലകളാണ് ഏറ്റവും ജനപ്രിയമായിട്ടുള്ളത്. ദേവനഹള്ളി, ദൊഡ്ഡബല്ലാപൂര്‍ മെയിന്‍ റോഡ്, വൈറ്റ്ഫീല്‍ഡിലെ പ്രാന്തപ്രദേശങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ പ്ലോട്ടുകളുടെ വില ചതുരശ്ര അടിക്ക് 4,000 രൂപ മുതല്‍ 5,000 വരെയാണ് വില. അപ്പാര്‍ട്ട്‌മെന്റുകള്‍ 80 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്നു.

ഡെവലപ്പര്‍മാരും ഇപ്പോള്‍ ഈ സ്ഥലങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആവശ്യത്തിന് ഭൂമി ലഭ്യമായതിനാല്‍ വിശാലമായ അപ്പാര്‍ട്ട്‌മെന്റുകളും നിര്‍മ്മിക്കാന്‍ സാധിക്കും. ബെംഗളൂരുവിലെ ദേവനഹള്ളിയില്‍ പ്രോപ്പര്‍ട്ടി വില 49% വര്‍ദ്ധിച്ചു. 2019-ല്‍ ചചതുരശ്ര അടിക്ക് 4982 രൂപയായിരുന്നത് 2024 ല്‍ 7400 രൂപയായി ഉയര്‍ന്നു.

You may also like

error: Content is protected !!
Join Our WhatsApp Group