Home കർണാടക കര്‍ണാടകയില്‍ കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന് ഗുരുതര പരിക്ക്

കര്‍ണാടകയില്‍ കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന് ഗുരുതര പരിക്ക്

by admin

ബംഗളൂരു: കർണാടകയില്‍ കടുവയുടെ ആക്രമണത്തില്‍ കർഷകന് ഗുരുതര പരിക്ക്. മൈസൂരു ജില്ലയിലെ സരഗുർ താലൂക്കിലെ ബഡഗലപുര ഗ്രാമത്തിലാണ് സംഭവം.ഗുരുതരമായി പരിക്കേറ്റ മഹാദേവ്(34) എന്നയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയലില്‍ ജോലി ചെയ്തിരുന്ന കർഷകർക്ക് നേരെയാണ് കടുവയുടെ ആക്രമണമുണ്ടായത്. കർഷകർ മരത്തില്‍ കയറി രക്ഷപെട്ടെങ്കിലും മഹാദേവിന് ഓടി മാറാൻ സാധിച്ചില്ല.കടുവ മഹാദേവിനെ വലിച്ചിഴച്ചുകൊണ്ടുപോയി മുഖത്തും തലയിലും കടിച്ചു. ഇയാളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.വന്യമൃഗങ്ങളുടെ സാന്നിധ്യത്തെ കുറിച്ച്‌ നിരവധി തവണ പരാതി നല്‍കിയിരുന്നെങ്കിലും വനംവകുപ്പ് ഉദ്യോഗസ്ഥർ കടുത്ത അനാസ്ഥയാണ് കാണിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. കടുവയെ പിടികൂടാൻ കുങ്കി ആനകളെയും ഡ്രോണുകളും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group