വീക്കെന്റ് എപ്പിസോഡില്‍ ഷാനവാസിനെ നിർത്തിപ്പൊരിച്ച് മോഹൻലാല്‍. ഷാനവാസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന വീഴ്ചകള്‍ ഓരോന്നായി മോഹൻലാല്‍ ശക്തമായി വിമർശിച്ചു
ഷാനവാസ് സ്ത്രീകളോട് ഉപയോഗിക്കുന്ന ഭാഷ തെറ്റാണ്, എല്ലാവരെയും എടീ, പോടീ എന്നാണ് വിളിക്കുന്നത്. നിങ്ങള്‍ വീട്ടില്‍ ഇങ്ങനെയാണോ എന്ന് മോഹൻലാല്‍ ഷാനവാസിനോട് ചോദിച്ചു. സഹമത്സരാർത്ഥികളെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനെതിരെയും മോഹൻലാല്‍ സംസാരിച്ചു. ഇടയ്ക്ക് കയറി സംസാരിക്കാൻ ഷാനവാസ് ശ്രമിച്ചപ്പോള്‍ മോഹൻലാല്‍ ദേഷ്യത്തില്‍ പ്രതികരിച്ചു.
ഷാനവാസിന്റെ അമിത ആത്മവിശ്വാസം ഒറ്റ എപ്പിസോഡില്‍ മോഹൻലാല്‍ തകർത്തു. തന്റെ ഗെയിം മികച്ചതാണെന്നും തനിക്ക് വലിയ ജനപ്രീതിയുമുണ്ടെന്നുമുള്ള ധാരണ ഷാനവാസിനുണ്ടായിരുന്നു. മാത്രമല്ല മോഹൻലാല്‍ ഇങ്ങനെ തന്നോട് സംസാരിക്കുമെന്ന് ഷാനവാസ് പ്രതീക്ഷിച്ചതുമില്ല. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ഇതേക്കുറിച്ച് ചർച്ച ചെയ്യുന്നത്.
ഷാനവാസിനോട് ലാലേട്ടന് എന്തോ പ്രത്യേക താല്പര്യം ഉണ്ട് എന്ന ഷാനവാസിന്റെ തോന്നലില്‍ അവസാന ആണി അടിച്ചു ലാലേട്ടൻ’, ‘എന്തൊരു അഹങ്കാരവും ഈഗോയും ആണ് ഷാനവാസിന് . ഇയാളെ സഹിക്കുന്നവർക്ക് അവാർഡ് കൊടുക്കണം’, ‘ഷാനവാസിന് എന്തൊരു ഈഗോ ആണ്. ലാലേട്ടനോട് പോലും ഒരു ബഹുമാനം ഇല്ലാതെ. ആര്യൻ, അക്ബർ, നെവിൻ ആണ് നല്ലത്’, ‘പലരും പറയുന്നത് കേട്ടു ഷാനവാസിനെ കണ്ടിട്ട് പാവം തോന്നുന്നു എന്ന് ഇവർക്കൊക്കെ എങ്ങനെ പറയാൻ തോന്നുന്നു. അദ്ദേഹം ഒരു കുറ്റബോധത്തില്‍ ഇരിക്കുകയാണെങ്കില്‍ ചിലപ്പോള്‍ നമുക്ക് അങ്ങനെ തോന്നിയെന്നു വരാം. എന്നിട്ടും അഹങ്കാരം ഒട്ടും കുറയാതെ അങ്ങനെതന്നെ ഇനിയും അയാള്‍ക്ക് ഒരു മാറ്റവും ഉണ്ടാവാൻ പോകുന്നില്ല ഇപ്പോഴും അയാള്‍ രുദ്രൻ എന്ന ക്യാരക്ടർ വിട്ടിട്ട് കളിയൊന്നും പുള്ളിക്കാരന് നടക്കില്ല’
ആദില, നൂറ എന്നിവരെ ഷാനവാസ് ഇമോഷണല്‍ ട്രാപ്പിലാക്കിയെന്ന് പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്. നേരത്തെ ജിസേലും സമാന സാഹചര്യം നേരിട്ടിരുന്നു. ജിസേലിന്റെ ഗെയിമിനെ പോലും ഇത് ബാധിച്ചു. അനുമോള്‍ പക്ഷെ ഷാനവാസിനോട് അധികം അടുക്കാൻ തയ്യാറല്ല. ലക്ഷ്മി ഷാനവാസിനെ രൂക്ഷമായി വിമർശിക്കുന്നുണ്ട്. എടീ, പോടി വിളി ശരിയല്ലെന്ന് പല തവണ ലക്ഷ്മി ഷാനവാസിനോട് പറഞ്ഞതാണ്. അനീഷും ഷാനവാസും അടുത്ത സുഹൃത്തുക്കളാണെന്ന് തോന്നുമെങ്കിലും ഇവർ തമ്മില്‍ യഥാർത്ഥത്തില്‍ വലിയ അടുപ്പമില്ലെന്ന് പ്രേക്ഷകർ പറയുന്നു. ആര്യൻ, അക്ബർ എന്നിവരുമായും ഷാനവാസ് വഴക്കിലാണ്.
പിആറിന്റെ പേരില്‍ മറ്റ് മത്സരാർത്ഥികളെയും ഉന്നം വെച്ച് മോഹൻലാല്‍ ഇന്ന് സംസാരിച്ചു. അതേസമയം തനിക്ക് 16 ലക്ഷം രൂപയുടെ പിആർ ഇല്ലെന്ന് അനുമോള്‍ മോഹൻലാലിനോട് പറയുന്നുണ്ട്. 16 ലക്ഷം ഉണ്ടെങ്കില്‍ ഞാൻ എന്റെ വീടിന്റെ ലോണ്‍ ഞാൻ അടച്ച് തീർക്കുമായിരുന്നു ലാലേട്ടാ. ബിഗ് ബോസില്‍ വരുന്നതിന് മുമ്ബേ പിആർ ചെയ്യാമെന്ന് പറഞ്ഞ് കുറേ ടീം വന്നിരുന്നു. എല്ലാവരും 16 ലക്ഷവും 15 ലക്ഷവുമൊക്കെയാണ് പറഞ്ഞത്. അക്കാര്യങ്ങളാണ് താൻ ബിന്നിയോട് പറഞ്ഞതെന്ന് അനുമോള്‍ വ്യക്തമാക്കി