Home Featured മാസത്തില്‍ ഒരു ദിവസം വേതനത്തോടുകൂടിയ ആര്‍ത്തവ അവധി; സമഗ്ര നയം നടപ്പിലാക്കാനൊരുങ്ങി കര്‍ണാടക

മാസത്തില്‍ ഒരു ദിവസം വേതനത്തോടുകൂടിയ ആര്‍ത്തവ അവധി; സമഗ്ര നയം നടപ്പിലാക്കാനൊരുങ്ങി കര്‍ണാടക

by admin

ആര്‍ത്തവാവധി നയം (എംഎല്‍പി) രൂപീകരിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. എല്ലാ മാസവും വനിതാ തൊഴിലാളികള്‍ക്ക് ആര്‍ത്തവത്തിന് ശമ്ബളത്തോട് കൂടിയുള്ള അവധി നല്‍കുന്നതാണ് ആര്‍ത്തവാവധി.തൊഴില്‍ മേഖലയിലെ സ്ത്രീകളുടെ ആരോഗ്യ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനാണ് നയം രൂപകല്‍പ്പന ചെയ്യുന്നത്. പൊതു, സ്വകാര്യ മേഖലയിലെ തൊഴിലുടമകള്‍ ഇത് നിർബന്ധമായി പാലിക്കണമെന്ന് തൊഴില്‍ മന്ത്രി സന്തോഷ് ലാഡ് വ്യക്തമാക്കി.സർക്കാർ ഓഫീസുകള്‍, വസ്ത്ര ഫാക്ടറികള്‍ പോലുള്ള വിവിധ സ്വകാര്യ മേഖല വ്യവസായങ്ങള്‍, മള്‍ട്ടി നാഷണല്‍ കമ്ബനികള്‍, ഐടി, സംസ്ഥാനത്തിനുള്ളില്‍ പ്രവർത്തിക്കുന്ന മറ്റ് കമ്ബനികള്‍ എന്നിവയുള്‍പ്പെടെ വിവിധ വ്യവസായങ്ങളിലെ എല്ലാ വനിതാ ജീവനക്കാർക്കും ആർത്തവ അവധി നയം ബാധകമാകും.

ഇത്തരമൊരു സമഗ്ര നയം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കർണാടക മാറുമെന്നും മന്ത്രി സന്തോഷ് ലാഡ് പറഞ്ഞു.2024-ല്‍ പ്രതിവർഷം ആറ് ആർത്തവ അവധി വാഗ്ദാനം ചെയ്തിരുന്ന പ്രാരംഭ നിർദേശത്തില്‍ നിന്ന് പ്രതിവർഷം പന്ത്രണ്ട് ദിവസത്തെ ശമ്ബളത്തോടുകൂടിയ അവധി നല്‍കുന്ന നിലവിലെ രീതിയിലേക്ക് നയം മാറ്റുകയായിരുന്നു. ‘ആർത്തവ സമയത്ത് ഓരോ സ്ത്രീയും അനുഭവിക്കുന്ന ശാരീരിക വേദനയും മാനസിക സമ്മർദവും തനിക്കറിയാം. ഇക്കാലത്ത് സ്ത്രീകള്‍ എല്ലാ മേഖലകളിലുമുണ്ട്.

ഈ നയം അവരില്‍ ഓരോരുത്തരെയും സഹായിക്കും.കർണാടകയുടെ ഈ നീക്കം നൂറുകണക്കിന് വസ്ത്ര ഫാക്ടറികളും ധാരാളം ഐടി കമ്ബനികളും സ്ഥിതി ചെയ്യുന്ന ബംഗളൂരുവില്‍ കാര്യമായ സ്വാധീനം ചെലുത്തും. നഗരത്തില്‍ അഞ്ച് ലക്ഷത്തിലധികം വസ്ത്ര തൊഴിലാളികളുണ്ട്, അവരില്‍ 90 ശതമാനവും സ്ത്രീകളാണ്. കൂടാതെ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന നിരവധി സ്ത്രീകള്‍ക്കും ഇത് ആശ്വാസമായിരിക്കും’ എന്ന് ലാഡ് കൂട്ടിച്ചേർത്തു.അതേസമയം, കേരളത്തില്‍ ഇൻഡസ്ട്രിയല്‍ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ (ഐടിഐ) വനിത ട്രെയിനികള്‍ക്ക് പ്രതിമാസം രണ്ട് ദിവസത്തെ ആർത്തവ അവധി ഏർപ്പെടുത്തിയിട്ടുണ്ട്, ബീഹാറും ഒഡീഷയും സംസ്ഥാന സർക്കാർ ജീവനക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തി 12 ദിവസത്തെ വാർഷിക ആർത്തവ അവധി നയം നടപ്പിലാക്കിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group