Home കേരളം അതിരപ്പള്ളിയില്‍ നിര്‍ത്തിയിട്ട കാറിന് നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം

അതിരപ്പള്ളിയില്‍ നിര്‍ത്തിയിട്ട കാറിന് നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം

by admin

അതിരപ്പള്ളി : അതിരപ്പള്ളി വാച്ചുമരത്ത് നിർത്തിയിട്ട കാറിന് നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം.വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം.എഞ്ചിൻ തകരാറിനെത്തുടർന്ന് റോഡരികില്‍ നിർത്തിയിട്ടിരുന്ന അങ്കമാലി സ്വദേശികളുടെ കാറാണ് കാട്ടാനക്കൂട്ടം തകർത്തത്.
ഭാഗത്തേക്ക് പോകുന്നതിനിടെ ഇവരുടെ വാഹനം തകരാറിലാവുകയായിരുന്നു. സ്ഥലത്ത് കാട്ടാനക്കൂട്ടത്തിന്റെ സാന്നിധ്യമുണ്ടെന്ന് മനസിലാക്കിയാല്‍ ഇവർ വാഹനം അവിടെ ഉപേക്ഷിച്ച ശേഷം മറ്റൊരു വാഹനം ഏർപ്പെടുത്തി അതില്‍ അതിരപ്പള്ളിലേക്ക് യാത്ര തുടർന്നു.
വാഹനം ശരിയാക്കാനായി അതിരപ്പള്ളിയില്‍ നിന്നും മെക്കാനിക്ക് എത്തിയപ്പോഴാണ് പൂർണ്ണമായും തകർന്ന
നിലയില്‍ വാഹനം കണ്ടെത്തിയത്. വാഹനത്തില്‍ ആളില്ലാത്തതിനാല്‍ വലിയ അപകടമുണ്ടായില്ല.

You may also like

error: Content is protected !!
Join Our WhatsApp Group