Home തിരഞ്ഞെടുത്ത വാർത്തകൾ തൃശൂരില്‍ ചെന്നൈ-രപ്തിസാഗര്‍ എക്‌സ്പ്രസില്‍ തീപിടിത്തം: ട്രെയിൻ നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി

തൃശൂരില്‍ ചെന്നൈ-രപ്തിസാഗര്‍ എക്‌സ്പ്രസില്‍ തീപിടിത്തം: ട്രെയിൻ നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി

തൃശൂർ: തൃശൂർ ചാലക്കുടിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിൻ്റെ കോച്ചില്‍ തീപിടിത്തം. തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന രപ്തിസാഗർ സൂപ്പർഫാസ്റ്റ് എക്സ്പ്രസിനാണ് തീപിടിച്ചത്.ചാലക്കുടി റെയില്‍വേ സ്റ്റേഷന് സമീപമെത്തിയപ്പോള്‍ ട്രെയിനിന്റെ കോച്ചില്‍ നിന്ന് വലിയ തോതില്‍ തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടനെ അപായ സൈറണ്‍ മുഴങ്ങുകയും ട്രെയിൻ നിർത്തി യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കുകയും ചെയ്തതിനാല്‍ വൻ ദുരന്തം ഒഴിവായി.ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് റെയില്‍വേയുടെ ടെക്നിക്കല്‍ സംഘം സ്ഥലത്തെത്തി തകരാറുകള്‍ പരിഹരിച്ചു. തുടർന്ന് സുരക്ഷാ പരിശോധനകള്‍ പൂർത്തിയാക്കിയ ശേഷം ട്രെയിൻ യാത്ര പുനരാരംഭിച്ചു. തീപിടുത്തത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group