Home കർണാടക റെസ്യൂമെയിൽ കന്നഡ ഉണ്ടെങ്കിൽ ഐടി കമ്പനികൾ തഴയുന്നു? ബെംഗളൂരുവിൽ തദ്ദേശീയർക്ക് ജോലി നിഷേധിക്കുന്നതായി യുവതിയുടെ ആരോപണം വൈറൽ

റെസ്യൂമെയിൽ കന്നഡ ഉണ്ടെങ്കിൽ ഐടി കമ്പനികൾ തഴയുന്നു? ബെംഗളൂരുവിൽ തദ്ദേശീയർക്ക് ജോലി നിഷേധിക്കുന്നതായി യുവതിയുടെ ആരോപണം വൈറൽ

ബെംഗളൂരുവിലെ ഐടി കമ്പനികളിൽ തദ്ദേശവാസികൾക്ക് അർഹമായ തൊഴിലവസരങ്ങൾ ലഭിക്കുന്നില്ലെന്ന ഗുരുതര ആരോപണവുമായി ഒരു യുവതി രംഗത്തെത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.ഐടി കമ്പനികൾ തെലുങ്ക്, തമിഴ് സംസാരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ മുൻഗണന നൽകുകയാണെന്നും, റെസ്യൂമെയിൽ ‘കന്നഡ’ ഒരു ഭാഷയായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത്തരം അപേക്ഷകളെ കമ്പനികൾ ബോധപൂർവം ഒഴിവാക്കുകയാണെന്നുമാണ് യുവതി വീഡിയോയിലൂടെ ആരോപിക്കുന്നത്.

നഗരത്തിലെ കോളേജുകളിൽ ഇപ്പോൾ കൃത്യമായ കാമ്പസ് ഇന്റർവ്യൂകൾ നടക്കുന്നില്ലെന്നും, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ ശമ്പളത്തിന് ആളുകളെ എത്തിക്കുന്നതിലൂടെ പ്രാദേശിക ഉദ്യോഗാർത്ഥികളുടെ തൊഴിലവസരങ്ങൾ ഇല്ലാതാകുകയാണെന്നും യുവതി ചൂണ്ടിക്കാണിക്കുന്നു.സ്വദേശികളുടെ തൊഴിൽ പ്രതിസന്ധിക്ക് കാരണമാകുന്ന ഈ വിഷയത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്നും യുവതി വീഡിയോയിലൂടെ അഭ്യർത്ഥിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group