Home Featured ദസറ എയർ ഷോ ഇന്ന്

മൈസൂരു : ദസറയുടെ ആകർഷണങ്ങളിലൊന്നായ ഇന്ത്യൻ വ്യോമസേനയുടെ എയർ ഷോ ശനിയാഴ്‌ച നടക്കും. വൈകീട്ട് 4.30-ന് ബന്നിമണ്ഡപിലെ ടോർച്ച് ലൈറ്റ് പരേഡ് ഗ്രൗണ്ടിലാണ് ഷോ. ടിക്കറ്റ്, പാസ് എന്നിവയുള്ളവർക്കുമാത്രമാണ് ഷോ കാണാൻ പ്രവേശനാനുമതി.

ഇന്ത്യൻ വ്യോമസേനയുടെ സൂര്യകിരൺ എയറോബാറ്റിക് ടീമാണ് എയർ ഷോ അവതരിപ്പിക്കുക. ചുവപ്പും വെള്ളയും നിറത്തിലുള്ള ഹോക്ക് എംകെ-132 ജെറ്റുകളാണ് എയർ ഷോയിൽ ആകാശത്ത് കാഴ്ചകളുടെ അനുഭൂതിപരത്തുക. മനോഹരമായ ലൂപ്പ് ഐറ്റം, ആവേശകരമായ ബാരൽ റോൾ തലകീഴായ പറക്കൽ തുടങ്ങിയ അഭ്യാസപ്രകടനങ്ങളായിരിക്കും ഷോയിലുടനീളം.

ജഗൻ മോഹൻ റെഡ്ഡി ‘സൈക്കോ’യെന്ന് ബാലയ്യ; ആന്ധ്രാ നിയമസഭയില്‍ വാക്പോര്

ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്കാണ് വ്യാഴാഴ്ച ആന്ധ്രാപ്രദേശ് നിയമസഭ സാക്ഷ്യം വഹിച്ചത്. ക്രമസമാധാനത്തെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ തെലുങ്കുദേശം പാർട്ടി (ടിഡിപി) എംഎല്‍എയും നടനുമായ നന്ദമുരി ബാലകൃഷ്ണ മുൻ മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയെ ഒരു ‘സൈക്കോ’ എന്ന് വിളിച്ചതും വിവാദമായി.സംസ്ഥാനത്തെ ക്രമസമാധാനത്തെക്കുറിച്ച്‌ സംസാരിക്കുന്നതിനിടെ, വൈഎസ്‌ആർസിപി അധികാരത്തിലിരുന്നപ്പോള്‍, സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചർച്ച ചെയ്യാൻ ടോളിവുഡ് താരങ്ങള്‍ അന്നത്തെ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയെ കാണാൻ ആഗ്രഹിച്ചപ്പോള്‍, അദ്ദേഹം അവരെ കാണാൻ വിസമ്മതിച്ചുവെന്ന് ബിജെപി എംഎല്‍എ കാമിനേനി ശ്രീനിവാസ് ആരോപിച്ചതോടെയാണ് തര്‍ക്കം ആരംഭിച്ചത്.

മുൻ വൈഎസ്‌ആർസിപി സർക്കാർ സിനിമാ വ്യവസായത്തിന് ശ്രദ്ധ നല്‍കിയിരുന്നില്ലെന്ന് ശ്രീനിവാസ് പറഞ്ഞു. സിനിമാ രംഗത്തെ ഒരു സംഘം മുൻ മുഖ്യമന്ത്രിയുടെ വീട്ടില്‍ ചെന്നപ്പോള്‍ ജഗൻ ആദ്യം വിസമ്മതിച്ചുവെന്നും ചിരഞ്ജീവി നിര്‍ബന്ധം പിടിച്ചതിനെ തുടര്‍ന്നാണ് അവരെ കണ്ടതെന്നും ശ്രീനിവാസ് പറഞ്ഞു. 2022-ല്‍ ജഗനും ചിരഞ്ജീവിയുടെ നേതൃത്വത്തിലുള്ള മഹേഷ് ബാബു, പ്രഭാസ് തുടങ്ങിയ മുൻനിര നടന്മാരുടെ ഒരു ടോളിവുഡ് പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചാണ് ശ്രീനിവാസ് പരാമര്‍ശിച്ചത്.

താരങ്ങളോട് ആദ്യം അന്നത്തെ സിനിമാറ്റോഗ്രഫി മന്ത്രിയെ കാണാനാണ് ജഗന്‍ ആവശ്യപ്പെട്ടെതെന്നും ശ്രീനിവാസ് ചൂണ്ടിക്കാട്ടി.എന്നാല്‍ ബിജെപി എംഎല്‍എയുടെ അവകാശവാദം തെറ്റാണെന്ന് പറഞ്ഞുകൊണ്ട് ബാലകൃഷ്ണ ഇടപെടുകയായിരുന്നു. ജഗൻ മോഹൻ റെഡ്ഡിയെ പരാമർശിച്ച്‌ സിനിമാ വ്യവസായ പ്രതിനിധികളുടെ ഒരു സംഘം ‘സൈക്കോ’യെ കാണാൻ പോയതായി അദ്ദേഹം പരിഹസിച്ചു. “തെലുഗു സിനിമാപ്രവര്‍ത്തകര്‍ ആ സൈക്കോയെ കാണാൻ പോയപ്പോള്‍ ചിരഞ്ജീവി വാശി പിടിച്ചുവെന്നും അതിനുശേഷം മാത്രമാണ് ജഗൻ സമ്മതിച്ചതെന്നും കാമിനേനി ശ്രീനിവാസ് പറഞ്ഞു.

അത് നുണയാണ്. ആരും ഉറച്ചു ചോദിച്ചില്ല. ഞാൻ ഇത് നിഷേധിക്കുന്നു” ബാലകൃഷ്ണ പറഞ്ഞു.മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡുവിന്റെ ഭാര്യാ സഹോദരൻ കൂടിയായ ഹിന്ദുപൂർ എംഎല്‍എ ബാലകൃഷ്ണയുടെ പ്രസ്താവന വിവാദത്തിന് തിരികൊളുത്തി. ഇതിന് പിന്നാലെ ചിരഞ്ജീവിയും രംഗത്തെത്തി. റെഡ്ഡിയുടെ ക്ഷണപ്രകാരമാണ് താൻ അദ്ദേഹത്തിന്‍റെ വസതിയില്‍ പോയതെന്ന് ചിരഞ്ജീവി വ്യക്തമാക്കി. 2022 ലെ ഉച്ചഭക്ഷണ യോഗത്തില്‍, ടോളിവുഡ് വ്യവസായം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ ജഗൻ മോഹൻ റെഡ്ഡിയോട് വിശദീകരിച്ചതായും വ്യവസായ പ്രതിനിധികളുടെ ഒരു സംഘത്തോടൊപ്പം അദ്ദേഹത്തെ കാണാൻ സമയം തേടിയതായും ചിരഞ്ജീവി പ്രതികരിച്ചു

You may also like

error: Content is protected !!
Join Our WhatsApp Group