Home Featured ബന്ദിപ്പുർ കടുവസങ്കേതത്തിൽ കാണാതായ വയോധികൻ്റെ തലയുടെ ഭാഗം കണ്ടെത്തി

ബന്ദിപ്പുർ കടുവസങ്കേതത്തിൽ കാണാതായ വയോധികൻ്റെ തലയുടെ ഭാഗം കണ്ടെത്തി

by admin

മൈസൂരു : ബന്ദിപ്പുർ കടുവസങ്കേതത്തിൽ കാണാതായ വയോധികൻ്റെ തലയുടെ ഭാഗം അഴുകിയനിലയിൽ കണ്ടെത്തി. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. മൈസൂരുവിലെ എച്ച്‌ഡി കോട്ടെ താലൂക്കിലെ മലദധാടിയിൽനിന്ന് കാണാതായ കെഞ്ച(70)യുടെ മൃതദേഹഭാഗമാണ് കണ്ടെത്തിയത്. കെഞ്ച രണ്ടുദിവസംമുൻപ് ബന്ദിപ്പുർ കടുവസംരക്ഷണകേന്ദ്രത്തിന്റെ എൻ ബെഗൂർ റെയ്ഞ്ചിനടുത്തുള്ള വയലിൽ ജോലിക്കു പോയതായിരുന്നു.മടങ്ങിയെത്താത്തതിനെത്തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.

തുടർന്ന് പോലീസ് നായയെ ഉപയോഗിച്ചുള്ള തിരച്ചിലിലാണ് മൃതദേഹഭാഗം കണ്ടെത്തിയത്. കെഞ്ചയുടെ ചെരുപ്പുകളും ടവ്വലും ഒരു കിടങ്ങിനുസമീപം കണ്ടെത്തിയിരുന്നു. ഇവിടെനിന്ന് ഏകദേശം 50 മീറ്റർ അകലെനിന്ന് മറ്റു മൃതദേഹഭാഗങ്ങളും പരിശോധനയിൽ കണ്ടെത്തി. കടുവ കെഞ്ചയെ ആക്രമിച്ച് കൊലപ്പെടുത്തി മൃതദേഹം ഏകദേശം 100 മീറ്റർ ദൂരം വലിച്ചിഴച്ചതായി സംശയിക്കുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തു

പാഞ്ഞെത്തി കരടി, കുടകൊണ്ട് പ്രതിരോധിച്ച്‌ തൊഴിലാളികള്‍; ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍

വാല്‍പ്പാറയില്‍ കരടിയുടെ ആക്രമണത്തില്‍ നിന്ന് തൊഴിലാളികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പറളായി എസ്റ്റേറ്റിന് സമീപത്തെ റോഡിലൂടെ നടന്നു പോകുമ്ബോഴാണ് കരടി ആക്രമിക്കാൻ ശ്രമിച്ചത്.കയ്യിലുണ്ടായിരുന്ന കുട ഉപയോഗിച്ച്‌ തൊഴിലാളികള്‍ പ്രതിരോധിച്ചു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സമീപത്തെ എസ്റ്റേറ്റിലെ വീട്ടിലും കരടി എത്തി. ബഹളം വച്ചതിനെ തുടർന്ന് കരടി ഓടിപ്പോയി.ഇന്നലെ പുലർച്ചെയാണ് സംഭവം.

ഇയല്‍പാടി എസ്റ്റേറ്റിലെ ഡാനിയേലിന്റെ വീട്ടുവരാന്തയിലും കരടി എത്തി. ശബ്ദം കേട്ട് ഭയന്ന വീട്ടുകാർ സിസിടിവി നോക്കിയപ്പോഴാണ് കരടിയെ കണ്ടത്.തുടർന്ന് ജനലിലൂടെ ബഹളം വെച്ച്‌ കരടിയെ ഓടിച്ചു. ഈ മേഖലയില്‍ സ്ഥിരമായെത്തുന്ന കരടിയെ പിടികൂടണമെന്ന ആവശ്യം ശക്തമാണ്.

You may also like

error: Content is protected !!
Join Our WhatsApp Group