ബെംഗളൂരു കോവിഡ് വ്യാപ നത്തിനുശേഷവും തുടർന്ന വർക്ക് ഫ്രം ഹോം നിർത്തലാക്കാൻ ഐടി കമ്പനികൾ ഒരുങ്ങുന്നു. ഒക്ടോബർ ഒന്നുമുതൽ വർക്ക് ഫ്രം ഹോം നിർത്തലാക്കുന്നുവെന്നാണ് മിക്ക കമ്പനികളും ജീവനക്കാരെ അറിയിച്ചിരിക്കുന്നത്. ആഴ്ചയിൽ ഒരിക്കലോ രണ്ടുദിവസമോ ഓഫീസിലെത്തി ജോലി ചെയ്യുകയും ബാക്കി ദിവസങ്ങളിൽ വീട്ടിലിരുന്നു ജോലിചെയ്യാനും അനുവദിച്ചിരുന്നത് നിർത്ത ലാക്കുകയാണ്.കാര്യക്ഷമത വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ജീവനക്കാർ വീട്ടിൽനിന്ന് ജോലി ചെയ്യുന്ന ക്രമീകരണം അവസാ നിപ്പിക്കുന്നത്.
ഐ ടി രംഗത്ത് പ്രവർത്തിക്കുന്ന പല കമ്പനികളും ലേ ഓഫ് നടപടികളിലേക്ക് കടന്നതിനാൽ ജീവനക്കാരും ജോ ലിനഷ്ടമാകുമെന്ന ഭയത്തിൽ ഓഫീസിൽ നിന്ന് ജോലി ചെയാൻ താത്‌പര്യപ്പെട്ടിരുന്നു. ഇതിനകംതന്നെ പലരും വർക്ക് ഫ്രം ഹോം ദിവസങ്ങൾ കുറയ്ക്കുകയും അടുത്തയാഴ്ച മുതൽ പല കമ്പ നികളും വർക്ക് ഫ്രം ഓഫീസിലേക്ക് മാറുന്നതോടെ ബെംഗളൂരു നഗരത്തിൽ ഗതാഗതക്കുരുക്ക് അതിരൂക്ഷ മാകുമെന്ന ആശങ്ക ഉയർന്നിടുണ്ട്
സ്ലീവ് ലെസ് വസ്ത്രം ധരിച്ച് പൂ മാര്‍ക്കറ്റില്‍ എത്തി; കോയമ്ബത്തൂരില്‍ യുവതിക്കെതിരെ അധിക്ഷേപം
കോയമ്ബത്തൂരില്‍ സ്ലീവ് ലെസ് വസ്ത്രം ധരിച്ച് പൂ മാർക്കറ്റില്‍ എത്തിയ യുവതിയ്‌ക്കെതിരെ സദാചാര വാദികളുടെ അധിക്ഷേപമെന്ന് പരാതി.കോയമ്ബത്തൂർ സ്വദേശിയും നിയമവിദ്യാർഥിനിയുമായ ജനനിക്ക് നേരെയാണ് പൂ മാർക്കറ്റിലെ കച്ചവടക്കാരുടെ അധിക്ഷേപം ഉണ്ടായത്. പൊതു ഇടത്തില്‍ മാന്യമായ വസ്ത്രം ധരിക്കണം എന്ന ആക്രോശവും യുവതിയോട് കയർക്കുന്നതും അപമാനിക്കുന്നതും ബഹളം വയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.യുവതിയ്‌ക്കൊപ്പം സുഹൃത്തും ഒപ്പമുണ്ടായിരുന്നു. ഇരുവരും ഫോട്ടോ എടുക്കുന്ന സമയത്താണ് ഒരുകൂട്ടം ആളുകള്‍ ഇവർക്കെതിരെ പാഞ്ഞടുത്തത്.
മര്യാദയില്ലാത്ത വസ്ത്രം ധരിച്ചതിന് മാര്‍ക്കറ്റില്‍ നിന്നും പുറത്തുപോകാനാണ് വ്യാപാരി ആവശ്യപ്പെട്ടത്. മാര്‍ക്കറ്റ് പൊതുസ്ഥലമാണെന്നും മാന്യമായ വസ്ത്രം ധരിക്കണമെന്നും വ്യാപാരികളിലൊരാള്‍ പറയുന്നത് വിഡിയോയിലുണ്ട്.തര്‍ക്കത്തിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. സംഭവത്തില്‍ യുവതി കോയമ്ബത്തൂർ കമ്മീഷണർക്ക് നേരിട്ടെത്തി പരാതി നല്‍കി. എന്നാല്‍ യുവതി പൂ മാർക്കറ്റില്‍ എത്തി റീല് ചിത്രീകരിക്കുകയായിരുന്നുവെന്നും ഇത് തങ്ങളുടെ ജോലിയ്ക്ക് തടസം നിന്നുവെന്നും ചൂണ്ടിക്കാട്ടി വ്യാപാരികളും യുവതിയ്‌ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.രണ്ട് പരാതികളും പരിശോധിച്ച് പോലീസ് കേസെടുക്കും. കണ്ടാല്‍ അറിയാവുന്ന ആറ് പേർക്കെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്.