ബംഗളൂരു വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയിൽ ബെംഗളൂരുവിൽ മലയാളി കായികാധ്യാപകൻ്റെ പേരിൽ പോലീസ് കേസെടുത്തു. ഗൊട്ടി ഗെരെയിലെ സ്വകാര്യ സ്കൂളിൽ ക്രിക്കറ്റ് അധ്യാപകനായി പ്രവർ ത്തിച്ചുവന്ന അഭയ് മാത്യുവിൻ്റെ പേരിലാണ് കേസെടുത്തത്.ഭർത്താവുമായി വേർപിരിഞ്ഞ യുവതിയാണ് പരാതിക്കാരി.
ഇവർക്ക് ഒരു മകളുമുണ്ട്. ഇവർക്ക് സഹായം വാഗ്ദാനം ചെയ്ത് അടുപ്പമുണ്ടാക്കിയ പ്രതി ഇവരോടൊപ്പം രണ്ടുവർഷമായി ലിവിങ്ടുഗതർ ആയി താമസിച്ചുവരികയായിരുന്നു. പക്ഷേ, അടുത്തിടെ തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവ ശ്യപ്പെട്ടപ്പോൾ ഇയാൾ പിൻമാ റുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. ഇയാളുടെ ഫോണിൽനൂ റുകണക്കിന് അശ്ലീല ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്നും യുവതിയുടെ പരാതിയിലുണ്ട്.അതേസമയം, താൻ ഒളിവില ല്ലെന്നും സ്വത്തുമായി ബന്ധപ്പെട്ട വിഷയത്തിൽ അച്ഛനമ്മമാരെ കാണാൻ നാട്ടിലെത്തിയതാണെ ന്നും ഇയാൾ വീഡിയോ കോൾ വഴി അറിയിച്ചതായി പോലീസ് പറഞ്ഞു.
നഗ്നനായി എത്തി 6 സ്ത്രീകളുടെ കുഴിമാടം തുറന്നത് രണ്ട് ഭാര്യമാരെ കൊലപ്പെടുത്തിയ പ്രതി; വീണ്ടും അറസ്റ്റ് ചെയ്ത് പൊലീസ്
രണ്ട് ഭാര്യമാരെ കൊലപ്പെടുത്തിയ കുറ്റത്തിന് ജയില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ മധ്യവയ്സകനെ വീണ്ടും അറസ്റ്റ് ചെയ്ത് പൊലീസ്.2010-ല്‍ ഇരട്ടക്കൊലപാതകത്തിന് പൊലീസ് പിടികൂടിയ അയൂബ് ഖാനെയാണ് (50) സ്ത്രീകളുടെ ശവകുടീരങ്ങള്‍ തുറന്ന കുറ്റത്തിന് മധ്യപ്രദേശ് പൊലീസ് പിടികൂടിയത്. മധ്യപ്രദേശിലെ ഖണ്ട്വ ജില്ലയിലെ മുന്ദ്വാര ഗ്രാമത്തിലാണ് സംഭവം.മന്ത്രവാദം ചെയ്യുന്നതിനു വേണ്ടിയാണ് സ്ത്രീകളുടെ കുഴിമാടം തുറന്നതെന്നാണ് അയൂബ് ഖാൻ പൊലീസിനോട് പറഞ്ഞത്.
ഈ വർഷം മേയ്, സെപ്റ്റംബർ മാസങ്ങളിലായി രണ്ടുതവണയാണ് ഇയാള്‍ ആറ് സ്ത്രീകളുടെ ശവകുടീരങ്ങള്‍ തുറന്നത്. മരിച്ച സ്ത്രീകളുടെ മുടി കൈക്കലാക്കാനാണ് ഇയാള്‍ ഈ പ്രവൃത്തി ചെയ്തത്. അമാവാസി ദിവസം ഈ മുടി ഉപയോഗിച്ച് മന്ത്രവാദം ചെയ്താല്‍ ശക്തി ഇരട്ടിക്കുമെന്ന് അയൂബ് വിശ്വസിച്ചിരുന്നു .ജയിലിലെ സഹതടവുകാരനാണ് ശക്തി വർധിപ്പിക്കുന്നതിനായി ഇങ്ങനെ ചെയ്യാൻ ഉപദേശിച്ചത്.